---
title: "ജനകീയ പ്രതിരോധ ജാഥ; ആയഞ്ചേരിയിൽ കുടുബയോഗങ്ങൾ തുടങ്ങി "
english_title: "Family activities started in Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97285/family-activities-started-in-ayancheri"
published_at: "2023-02-15T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf335aad28_KUDUMBAYOGAM.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥ; ആയഞ്ചേരിയിൽ കുടുബയോഗങ്ങൾ തുടങ്ങി 

> **Lead Summary:** **ആയഞ്ചേരി: **ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കുന്നതിനായി കുടുംബയോഗങ്ങൾ നടത്തി. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ആയഞ്ചേരി ടൗണിൽ ഒരുക്കുന്ന വരവേൽപ്പ് ബഹുജന പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമാക്കാനാണ് കുടുബയോഗങ്ങൾ ആരംഭിച്ചത്.

## Article Content

**ആയഞ്ചേരി: **ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കുന്നതിനായി കുടുംബയോഗങ്ങൾ നടത്തി. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ആയഞ്ചേരി ടൗണിൽ ഒരുക്കുന്ന വരവേൽപ്പ് ബഹുജന പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമാക്കാനാണ് കുടുബയോഗങ്ങൾ ആരംഭിച്ചത്.

ഫിബ്രവരി 25 ന്കാലത്ത് 11.30 നാണ് ജാഥ ആയഞ്ചേരിയിൽ എത്തുന്നത്.ഒരോ ബുത്തിലും 4 കുടുബയോഗങ്ങളാണ് ആസൂത്രണം ചെയ്തത്. വാദ്യമേളങ്ങളുടേയും, നിശ്ചല ദൃശ്യങ്ങളുടേയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കാൻ 31-ാംബുത്ത് പുലയനാണ്ടി ഭാഗത്ത്‌ ചേർന്ന കുടുബയോഗം തീരുമാനിച്ചു.

3 സ്കോഡുകൾ രൂപീകരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. പ്രജിത്ത് പി, അനീഷ് പി.കെ, പ്രദീപൻ പടിഞ്ഞാറെ കൊയിലോത്ത്, ലീല കല്ല നാണ്ടി, ലിനിഷ പി.കെ, ദിവ്യ പി, നവിഷ പുലയനാണ്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97285/family-activities-started-in-ayancheri)