---
title: "ദാർശനീക പാഠശാല;വടകര പി.ആർ. നമ്പ്യാർ ലൈസീയത്തിൽ സംഘടിപ്പിച്ചു"
english_title: "Philosophical School; Vadakara PR. Organized at Nambiar Lyceum"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97314/philosophical-school-vadakara-pr-organized-at-nambiar-lyceum"
published_at: "2023-02-15T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed120ce6713_darshanika_padasala.jpg"
keywords: []
---

# ദാർശനീക പാഠശാല;വടകര പി.ആർ. നമ്പ്യാർ ലൈസീയത്തിൽ സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **പി ആർ നമ്പ്യാർ ലൈസീയത്തിന്റെ ആഭിമുഖ്യത്തിൽ ദാർശനീക പാഠശാല സംഘടിപ്പിച്ചു. വിഖ്യാത തത്വ ചിന്തകനും, ദാർശനികനും, അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനായി പുതിയ പ്രത്യാശാസ്ത്രം കൊണ്ടുവന്ന ലോകം കണ്ട ഏറ്റവും വലിയ ദർശനങ്ങളിൽ ഒന്നായ മാർക്സിയൻ ദർശനം എന്ന വിഷയത്തെക്കുറിച്ച് അഡ്വ: ഇ കെ നാരായണൻ സംസാരിച്ചു.

## Article Content

**വടകര: **പി ആർ നമ്പ്യാർ ലൈസീയത്തിന്റെ ആഭിമുഖ്യത്തിൽ ദാർശനീക പാഠശാല സംഘടിപ്പിച്ചു. വിഖ്യാത തത്വ ചിന്തകനും, ദാർശനികനും, അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിനായി പുതിയ പ്രത്യാശാസ്ത്രം കൊണ്ടുവന്ന ലോകം കണ്ട ഏറ്റവും വലിയ ദർശനങ്ങളിൽ ഒന്നായ മാർക്സിയൻ ദർശനം എന്ന വിഷയത്തെക്കുറിച്ച് അഡ്വ: ഇ കെ നാരായണൻ സംസാരിച്ചു.

ലൈസീയം പ്രസിഡണ്ട് ടി.കെ. വിജയ രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിലർ എൻ രാജൻ മാസ്റ്റർ, എൻ.പി.അനിൽകുമാർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സോമൻ മുതുവന സ്വാഗതവും പി. അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97314/philosophical-school-vadakara-pr-organized-at-nambiar-lyceum)