---
title: "മുക്കാളി, നാദാപുരം റോഡ് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തുന്നത് പുനസ്ഥാപിക്കാന്‍ നടപടി "
english_title: "Action to restore stopping of passenger train at Mukkali and Nadapuram road stations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97374/action-to-restore-stopping-of-passenger-train-at-mukkali-and-nadapuram-road-stations"
published_at: "2023-02-16T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edb9ce6d46f_P_K_KRISHNADAS_MUKKALI_RAILWAY.jpg"
keywords: []
---

# മുക്കാളി, നാദാപുരം റോഡ് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തുന്നത് പുനസ്ഥാപിക്കാന്‍ നടപടി 

> **Lead Summary:** **വടകര : **കൊറോണ കാലത്ത് നിര്‍ത്തലാക്കിയ മുക്കാളി , നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ റെയിൽവേ പാസിഞ്ചേഴ്സ് അമെനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു.

## Article Content

**വടകര : **കൊറോണ കാലത്ത് നിര്‍ത്തലാക്കിയ മുക്കാളി , നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ റെയിൽവേ പാസിഞ്ചേഴ്സ് അമെനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു.

ഇവിടങ്ങളില്‍ കൊവിഡ് വ്യാപന കാലഘട്ടത്തില്‍ ടിക്കറ്റ് വില്‍പ്പന കുറഞ്ഞതാണ് റെയില്‍വേ ട്രെയിന്‍ പുനസ്ഥാപിക്കാന്‍ മടിക്കുന്നത് . സാധാരണ വില്‍പ്പനയേക്കാള്‍ പകുതിയില്‍ കറഞ്ഞ ടിക്കറ്റ് വില്‍പ്പന മാത്രമാണ് ഈ കാലത്ത് നടന്നിരുന്നത്. അഴിയൂര്‍ പഞ്ചായത്ത് പരിധിയിലെ മാഹി , മുക്കാളി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 10.40 രൂപയും നാദാപുരം റോഡിന് അര കോടി രൂപയും അനുവദിച്ചതായി റെയില്‍വേ അഡ്മിനിസ്റ്റീവ് അംഗം പി.കെ.കൃഷ്ണദാസ് മുക്കാളിയില്‍ പറഞ്ഞു.

ജനങ്ങളുടെ നിരവധി പരാതികള്‍ പരിഗണിച്ച് മാഹി , മുക്കാളി , നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയായിരുന്നു കൃഷ്ണദാസ് . മാഹിയില്‍ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് 10 കോടി അനുവദിച്ചത് . എയര്‍പോര്‍ട്ടിന് തുല്യമായ രൂപത്തിലാക്കുന്ന പദ്ധതിയിണിത് .

2023ല്‍ ഒന്നാം നംമ്പര്‍ പ്ളാറ്റ് ഫോമും 2024 ല്‍ രണ്ടാം നംമ്പര്‍ ഫ്ളാറ്റ് ഫോമിന്‍റെ പണിയും പൂര്‍ത്തീകരിക്കും . മേല്‍കൂര , ശുചിമുറി , കാത്തിരിപ്പ് കേന്ദ്രം , കുടിവെളള പദ്ധതി , ലിഫ്റ്റ് തുടങ്ങിയവ ആധുനിക വല്‍ക്കരണം നടത്തും .മുക്കാളി ഫ്ളാറ്റ്ഫോമിന്‍റെ ഉയരം കൂട്ടാന്‍ 40 ലക്ഷംരൂപ അനുവദിച്ചു . ഇതുകൊണ്ട് ട്രെയിന്‍ ഇറങ്ങനും കയറാനുമുളള സൗകര്യം മെച്ചപ്പെടും. ഇവിടെ പാളം മുറിച്ചുകടക്കാന്‍ വേണ്ട ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് വേണ്ട അരക്കോടി രൂപയുടെ പ്രൊപ്പോസല്‍ മാര്‍ച്ച് മാസം നല്‍കും.

നാദാപുരം റോഡ് സ്റ്റേഷനിലെ ഫ്ളാറ്റ് ഫോമുകള്‍ വികസിപ്പിക്കാന്‍ അരക്കോടി രൂപയും അനുവദിച്ചതായി കൃഷ്ണദാസ് പറഞ്ഞു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ , പി.ബാബുരാജ് , റീന രയരോത്ത് ,പ്രദീപ് ചോമ്പാല , പി.കെ.പ്രീത , എം.പി.ബാബു , ഹാരിസ് മുക്കാളി , പി.വി സുബീഷ് , ടി.പി.വിനീഷ് , രാംദാസ് മണലേരി പി.കെ.പ്രകാശന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97374/action-to-restore-stopping-of-passenger-train-at-mukkali-and-nadapuram-road-stations)