---
title: "ഗ്രാമ സന്ധ്യ; 'ജയകേരള കലാവേദി' യുടെ ഗ്രാമ സന്ധ്യ ഇന്ന് വൈകിട്ട് "
english_title: "Jayakerala Kalavedi's grama sandya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97428/jayakerala-kalavedis-grama-sandya"
published_at: "2023-02-16T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ede21ec259b_GRAMASADYA.jpg"
keywords: []
---

# ഗ്രാമ സന്ധ്യ; 'ജയകേരള കലാവേദി' യുടെ ഗ്രാമ സന്ധ്യ ഇന്ന് വൈകിട്ട് 

> **Lead Summary:** **വടകര:** ജയ കേരള കലാ വേദിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഗ്രാമ സന്ധ്യ നാളെ. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെക്കാലം നാടിന്‍റെ സാംസ്കാരിക ഭൂമികയില്‍ അനന്യമായ കലാ - സാംസ്കാരിക ഇടപെടലുകള്‍ നടത്തി വരുന്ന വില്യാപ്പള്ളി 'ജയകേരള കലാവേദി', കേരള ഫോക് ലോര്‍ അക്കാദമിയുടെയും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെ ഒരുക്കുന്ന 'ഗ്രാമ സന്ധ്യ' ഇന്ന് വില്യാപ്പള്ളി ടൗണില്‍ നടക്കും.

## Article Content

**വടകര:** ജയ കേരള കലാ വേദിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഗ്രാമ സന്ധ്യ നാളെ. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെക്കാലം നാടിന്‍റെ സാംസ്കാരിക ഭൂമികയില്‍ അനന്യമായ കലാ - സാംസ്കാരിക ഇടപെടലുകള്‍ നടത്തി വരുന്ന വില്യാപ്പള്ളി 'ജയകേരള കലാവേദി', കേരള ഫോക് ലോര്‍ അക്കാദമിയുടെയും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെ ഒരുക്കുന്ന 'ഗ്രാമ സന്ധ്യ' ഇന്ന് വില്യാപ്പള്ളി ടൗണില്‍ നടക്കും.

വൈകീട്ട് 5 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ.കോയ കാപ്പാട് നിര്‍വ്വഹിക്കും. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ കെ ബിജുള അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ പേരെടുത്ത നാട്ടിലെ 13 വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.

അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി വി ലാവ്‌ലിന്‍ ആദരവ് സമര്‍പ്പണം നടത്തും. കെ വി ജയദീപ് ഇവരെ സദസ്സിനു പരിചയപ്പെടുത്തും. കേരള സംഗീത നാടക അക്കാദമി എക്സിക്യുട്ടീവ്‌ അംഗം വി ടി മുരളി, കവി വീരാന്‍കുട്ടി,മലയാള സര്‍വ്വകലാശാല പ്രൊഫസര്‍ കെ എം ഭരതന്‍, എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ചൂരക്കൊടി കളരി സംഘത്തിന്‍റെ കോല്‍ക്കളിയും കളരിപ്പയറ്റും അവതരിപ്പിക്കും. തുടര്‍ന്ന്‍ കലാഭവന്‍ മണി ഫോക് ലോര്‍ പുരസ്കാര ജേതാവ് അനുശ്രീ പുന്നാടും സംഘവും പുന്നാട് 'പൊലിക' യുടെ നാടന്‍ പാട്ടരങ്ങ് അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97428/jayakerala-kalavedis-grama-sandya)