---
title: "'ഹരിതാമൃതം 23'; വൈക്കിലിശ്ശേരി വിദ്യാർത്ഥികൾക്ക് വിസ്മയമായി ജൈവമേള "
english_title: "Bio Mela is a surprise for Vaikilissery students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97454/bio-mela-is-a-surprise-for-vaikilissery-students"
published_at: "2023-02-16T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf87107dd9_harithamrtham.jpg"
keywords: []
---

# 'ഹരിതാമൃതം 23'; വൈക്കിലിശ്ശേരി വിദ്യാർത്ഥികൾക്ക് വിസ്മയമായി ജൈവമേള 

> **Lead Summary:** **വടകര: **ഫെബ്രുവരി 10 മുതൽ തുടങ്ങി ഇന്ന് അവസാനിക്കുന്ന 'ഹരിതാമൃതം 23' ജൈവമേളയിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുന്നു. വൈക്കിലിശ്ശേരി യുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം സന്ദർശിച്ചു.

## Article Content

**വടകര: **ഫെബ്രുവരി 10 മുതൽ തുടങ്ങി ഇന്ന് അവസാനിക്കുന്ന 'ഹരിതാമൃതം 23' ജൈവമേളയിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുന്നു. വൈക്കിലിശ്ശേരി യുപി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ വടകര ടൗൺ ഹാളിൽ നടന്നുവരുന്ന ഹരിതാമൃതം സന്ദർശിച്ചു.

രാവിലെ 10 മണിയോടെ തന്നെ അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സന്ദർശത്തിനായി എത്തി. പഴയകാല ഔഷധ രീതികൾ, വിത്തിനങ്ങൾ, തൊഴിൽ ഉപകരണങ്ങൾ, വിവിധ ഔഷധസസ്യങ്ങൾ, പരമ്പരാഗതമായ ചികിത്സ രീതികൾ എന്നിവ കൺകുളിർക്കെ കണ്ടു മനസ്സിലാക്കി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു ജൈവമേള സന്ദർശിക്കാനായി അധ്യാപകരോടൊപ്പം വന്നത്.

സ്കൂളിലെ സീഡ് ക്ലബ് കോർഡിനേറ്റർ അധ്യാപകൻ അഷ്കർ കെ എം, മറ്റ് അധ്യാപകരായ അനൂപ് എം, സാരംഗ്.സി, സവിത ടീച്ചർ പങ്കെടുത്തു. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം 'ഹരിതാമൃതം 23' ജീവിതത്തിലെ പുതിയ അനുഭവമായി. ശേഷം ഉച്ചയ്ക്ക് 1 30 ഓടുകൂടി വിദ്യാർത്ഥികൾ, അധ്യാപകരോടൊപ്പം സ്കൂളിലേക്ക് തിരിച്ചു. ഒത്തിരി നാട്ടറിവുകൾ മണിക്കൂറുകൾ കൊണ്ട് സമ്പാദിച്ച വിദ്യാർഥികൾക്ക് വിസ്മയമായി ഹരിതാമൃതം. ഇതിന് മുൻകൈയെടുത്ത അധ്യാപകരും, സീഡ് ക്ലബ്ബും ഏറെ പ്രശംസ അർഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97454/bio-mela-is-a-surprise-for-vaikilissery-students)