---
title: "ജനത്തിരക്കേറി 'ഹരിതാമൃതം 23'; ശ്രദ്ധേയമായി ഏറാമല ബാങ്ക് ഉൽപ്പന്നങ്ങൾ "
english_title: "Notably Eramala Bank products"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97463/notably-eramala-bank-products"
published_at: "2023-02-16T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edfd40af9c9_MAYOORAM_STALL.jpg"
keywords: []
---

# ജനത്തിരക്കേറി 'ഹരിതാമൃതം 23'; ശ്രദ്ധേയമായി ഏറാമല ബാങ്ക് ഉൽപ്പന്നങ്ങൾ 

> **Lead Summary:** **വടകര: **രണ്ടുവർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നടന്ന 'ഹരിതാമൃതം 23' ൽ ജനത്തിരക്കേറി. അവസാന ദിനമായി ഇന്ന് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജൈവമേള ദർശിക്കുവാനും മനസ്സിലാക്കുവാനും, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് സ്റ്റാളുകൾ ഉള്ള ഹരിതാമൃതത്തിൽ ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിലുള്ള സ്റ്റാൾ ശ്രദ്ധേയമാകുന്നു.

## Article Content

**വടകര: **രണ്ടുവർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നടന്ന 'ഹരിതാമൃതം 23' ൽ ജനത്തിരക്കേറി. അവസാന ദിനമായി ഇന്ന് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജൈവമേള ദർശിക്കുവാനും മനസ്സിലാക്കുവാനും, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് സ്റ്റാളുകൾ ഉള്ള ഹരിതാമൃതത്തിൽ ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിലുള്ള സ്റ്റാൾ ശ്രദ്ധേയമാകുന്നു.

ഏറാമല ബാങ്കിന്റെ സംരംഭമായ ഏറാമല കോക്കനട്ട് കോംപ്ലക്സിൽ നിർമ്മിക്കുന്ന മയൂരം ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ജനശ്രദ്ധയാകർഷിക്കുന്നു. വിവിധതരം വെളിച്ചെണ്ണ ഉൽപ്പന്നങ്ങൾ, തേങ്ങാപ്പാൽ, ഹെയർ ഓയിൽ എന്നിവയാണ് വിതരണത്തിനായി വെച്ചിരിക്കുന്നത്. രാവിലെ എട്ടുമണി മുതൽ തുടങ്ങി രാത്രി 8:30 വരെയാണ് കൗണ്ടർ പ്രവർത്തിക്കുന്നത്.

നിരവധി പ്രത്യേകതകൾ ഉള്ളതാണ് മയൂരം വെളിച്ചെണ്ണ. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന നാളികേരം സൾഫറും പുകയും ഇല്ലാത്ത, ഡ്രയർ ഉപയോഗിച്ച് കൊപ്രയാക്കി ഗ്രേഡ് ചെയ്ത് ഏറ്റവും നല്ല കൊപ്രയിൽ നിന്നും നിർമിക്കുന്ന പരിശുദ്ധമായ വെളിച്ചെണ്ണയാണ് മയൂരം. ഗ്രേഡ് മോശമായ ഭക്ഷ്യയോഗ്യമല്ലാത്ത കൊപ്ര ഉപയോഗിച്ച് 'മയൂരം നിലവിളക്കെണ്ണ' ഉത്പാദിപ്പിക്കുന്നു.

മയൂരം എന്ന ബ്രാൻഡിൽ തന്നെ വിപണിയിൽ ഇറക്കിയ മയൂരം നിലവിളക്കെണ്ണ ക്ഷേത്രങ്ങളിലും മറ്റും നിലവിളക്ക് തെളിയിക്കുന്നതിനായി ഉപയോഗിച്ച് വരുന്നു. ഉപഭോക്താവിനെ ആകർഷിക്കുന്ന മറ്റൊരു ഉൽപന്നമാണ് 'മയൂരം തേങ്ങാപ്പാൽ'. അത്യാധുനിക മിഷനറികൾ ഉപയോഗിച്ച് സജ്ജമാക്കിയ പ്ലാന്റിൽ നിന്നും മികച്ച നിർമ്മാണ പ്രക്രിയയിലൂടെ തയ്യാറാക്കിയ മയൂരം തേങ്ങാപ്പാലിന് വിപണിയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ചിക്കൻ കറി, മീൻ കറി, പച്ചക്കറി, പായസം തുടങ്ങി എല്ലാത്തരം വിഭവങ്ങളുടെയും ചേരുവയായി ഇത് ചേർക്കാവുന്നതാണ്. വെള്ളം ചേർത്ത് നന്നായി ഇളക്കി ചേർത്ത് അടുപ്പിൽ നിന്നും ഇറക്കിവെക്കുന്ന സമയത്താണ് ഉപയോഗിക്കേണ്ടത്. മയൂരം പരിചയപ്പെടുത്തുന്ന മറ്റൊരു ഉൽപ്പന്നമാണ് 'മയൂരം വിർജിൻ കോക്കനട്ട് ഓയിൽ'. തേങ്ങാപ്പാലിൽ നിന്നും കോൾഡ് പ്രോസസ് രീതിയിൽ സംസ്കരിച്ചെടുക്കുന്ന വിർജിൻ ഓയിൽ ലോറിക്കാസിഡിന്റെ വലിയൊരു കലവറയാണ്.

ഒട്ടനവധി സവിശേഷ ഗുണങ്ങൾ ഉള്ള എണ്ണയാണ് മയൂരം വെർജിൻ കോക്കനട്ട് ഓയിൽ. കോൾഡ് പ്രോസസ് രീതിയിൽ സംസ്കരിക്കുന്നതിനാൽ, അതിന്റെ മിനറൽസും, ന്യൂട്രീഷൻസും ഒന്നും നഷ്ടപ്പെടുന്നില്ല. അതോടൊപ്പം തന്നെ ആന്റി ഓക്സിഡന്റസ് ധാരാളം അടങ്ങിയിരിക്കുന്നു. കേരളത്തനിമയോടെ പരിചയപ്പെടുത്തുന്ന മയൂരം പരിചയപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു ഉത്പന്നമാണ് മയൂരം ഉരുക്കെണ്ണ (വെന്ത വെളിച്ചെണ്ണ). പരമ്പരാഗത രീതിയിൽ തേങ്ങാപ്പാൽ തിളപ്പിച്ച് കുറുക്കിയെടുത്തു നിർമ്മിക്കുന്ന ഉരുക്കെണ്ണ വ്യാപകമായ രീതിയിൽ സ്കിൻ കണ്ടീഷണറായി പരമ്പരാഗതമായ രീതിയിൽ ഉപയോഗിച്ചുവരുന്നു. പ്രസവാനന്തര ശുശ്രൂഷയിലെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉരുക്കെണ്ണ.

നവജാത ശിശുക്കൾ മുതൽ പ്രായമായവർ വരെ ഉപയോഗിക്കുന്ന ഒന്നാണ് ഉരുക്കണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. തേങ്ങാപ്പാൽ തിളപ്പിച്ച് കുറുക്കിയെടുക്കുന്ന വെന്ത വെളിച്ചെണ്ണയുടെ നറുമണം ഏവരെയും ആകർഷിക്കുന്നതാണ്. ഫെബ്രുവരി പത്താം തീയതി മുതൽ തുടങ്ങിയ ഹരിതാമൃതം ജൈവ മേളയിൽ മയൂരം ഉത്പന്നങ്ങൾ വായിക്കുവാനായി നിരവധി പേരാണ് എത്തുന്നതെന്ന് കൗണ്ടറിലുള്ള ജീവനക്കാർ പറഞ്ഞു.

ഏറാമല ബാങ്കിന്റെ ഉൽപ്പന്നം എവിടെ? എന്ന് ചോദിച്ചാണ് പലരും വരുന്നത്. വിർജിൻ ഓയിലിനും, ഹെയർ ഓയിലിനും, വെന്ത വെളിച്ചെണ്ണയ്ക്കും ആവശ്യക്കാർ ഏറെയാണ്. അവസാന ദിനമായ ഇന്ന് തിരക്ക് വർധിക്കാനും സാധ്യതയുണ്ട്. അത്തരത്തിൽ 'ഹരിതാമൃതം 23' ജൈവമേളയും, ഏറാമല ബാങ്കിന്റെ സ്വന്തം ഉൽപ്പന്നമായ 'മയൂരം വെളിച്ചെണ്ണകളും' ജനഹൃദയങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97463/notably-eramala-bank-products)