---
title: "ഏകോപന സമിതി; വ്യാപാരി കുടുംബ സംഗമവും, മുതിർന്ന കച്ചവടക്കാരെ ആദരിക്കലും നടന്നു"
english_title: "Merchant family meeting and honoring senior traders were held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97492/merchant-family-meeting-and-honoring-senior-traders-were-held"
published_at: "2023-02-16T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee1be300ae3_EKOPANA_SAMITHI_VYAPARY.jpg"
keywords: []
---

# ഏകോപന സമിതി; വ്യാപാരി കുടുംബ സംഗമവും, മുതിർന്ന കച്ചവടക്കാരെ ആദരിക്കലും നടന്നു

> **Lead Summary:** **വില്യാപ്പള്ളി:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്ല്യാപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി കുടുംബ സംഗമവും, മുതിർന്ന കച്ചവടക്കാരെ ആദരിക്കലും നടന്നു.

## Article Content

**വില്യാപ്പള്ളി:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്ല്യാപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി കുടുംബ സംഗമവും, മുതിർന്ന കച്ചവടക്കാരെ ആദരിക്കലും നടന്നു.

ഏകോപനസമിതി കച്ചവടക്കാർക്ക് നടപ്പിലാക്കുന്ന ആശ്വാസ് പദ്ധതി പരിപാടിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു.

ആശ്വാസ് പദ്ധതി ബാപ്പു ഹാജിയും, പദ്ധതി വിശദീകരണം ജിജി കെ തോമസും നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽസമദ് അധ്യക്ഷത വഹിച്ചു. വിനോദൻ റിലേക്സ് സ്വാഗതവും, പി കെ രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97492/merchant-family-meeting-and-honoring-senior-traders-were-held)