---
title: "ഉയരം താണ്ടാൻ 'ഇല'; ഭാവി വാഗ്ദാനമാകാൻ വിദ്യാർഥികൾ "
english_title: "'Ila' scheme implemented by SSA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97498/ila-scheme-implemented-by-ssa"
published_at: "2023-02-16T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee2bee004b9_ILA.jpg"
keywords: []
---

# ഉയരം താണ്ടാൻ 'ഇല'; ഭാവി വാഗ്ദാനമാകാൻ വിദ്യാർഥികൾ 

> **Lead Summary:** **വടകര:** കൊടുമുടികൾ കീഴടക്കാൻ ഇനി 'ഇല'യുണ്ട്. ഭാവിയുടെ വാഗ്ദാനമാകാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ കാലൊച്ച ഇനി 'ഇല' കേൾക്കും. എസ്.എസ്.എ നടപ്പിലാക്കുന്ന 'ഇല' പദ്ധതി വിദ്യാർത്ഥികൾക്ക് പുതിയ കൗതുകവും, പഠന നിലവാരം മെച്ചപെടുത്താനും സ്വാധിക്കും.

## Article Content

**വടകര:** കൊടുമുടികൾ കീഴടക്കാൻ ഇനി 'ഇല'യുണ്ട്. ഭാവിയുടെ വാഗ്ദാനമാകാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ കാലൊച്ച ഇനി 'ഇല' കേൾക്കും. എസ്.എസ്.എ നടപ്പിലാക്കുന്ന 'ഇല' പദ്ധതി വിദ്യാർത്ഥികൾക്ക് പുതിയ കൗതുകവും, പഠന നിലവാരം മെച്ചപെടുത്താനും സ്വാധിക്കും.

ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ഷുഹൈബ് കുന്നത്ത് പറഞ്ഞു.ഈ പുതിയ പഠനസംവിധാനം കുട്ടികൾക്ക് വിഷയങ്ങളോട് താൽപര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ യു.പി. സ്കൂളിൽ 'ഇല' വിദ്യാഭ്യാസ പദ്ധതി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എലിമെന്ററി വിദ്യാർത്ഥികൾക്ക് ഗുണമേന്മ വികസനപരിപാടിയാണ് 'ഇല' ലക്ഷ്യം വെക്കുന്നത്. ഗണിതം,മലയാളം,ഇംഗ്ലീഷ്,സോഷ്യൽസയൻസ്,സയൻസ് വിഷയങ്ങളിൽ ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന രീതിയിൽ പഠനം നടത്തുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ട്രെയിനിങ്ങ് , ഫീൽഡ്ട്രിപ്പ്, പരീക്ഷണരീതികൾ ഉണ്ട്. ഇതിൽ ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാം. ആദ്യഘട്ടം എന്നനിലക്ക് യു.പിയിൽ ഏഴാം ക്ലാസ്സും എൽ.പി.യിൽ നാലാം ക്ലാസ്സുമാണ് പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകഫണ്ടും എസ് എസ് എ നൽകുന്നുണ്ട്. സീന ടി.എൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ഫാത്തിമ ടീച്ചർ പദ്ധതി വിഷധീകരിച്ചു. ഷാജി പടത്തല,മുഹമ്മദ്,സ്റ്റാഫ്സെക്രട്ടറി റംലടീച്ചർ,കെ.ശ്രുതിടീച്ചർ,മെഹന്ത്ബിൻമനാഫ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97498/ila-scheme-implemented-by-ssa)