---
title: "സമയ മാറ്റം; തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തി സമയത്തിൽ മാറ്റം വേണം "
english_title: "There should be a change in the working hours of the guaranteed workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97504/there-should-be-a-change-in-the-working-hours-of-the-guaranteed-workers"
published_at: "2023-02-16T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee331f731b2_SAMAYAMATTAM.jpg"
keywords: []
---

# സമയ മാറ്റം; തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തി സമയത്തിൽ മാറ്റം വേണം 

> **Lead Summary:** **ആയഞ്ചേരി:** തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തി സമയത്തിൽ മാറ്റം വേണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രാവൃത്തി സമയം 4 മണി വരെ ആക്കണമെന്നാണ് ഗ്രാമസഭ ആവശ്യപ്പെട്ടത്. പ്രവൃത്തി സമയം 9 മണി മുതൽ 4 മണി വരെയായി ക്രമീകരിക്കണമെന്ന് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12 - വാർഡ് തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**ആയഞ്ചേരി:** തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തി സമയത്തിൽ മാറ്റം വേണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രാവൃത്തി സമയം 4 മണി വരെ ആക്കണമെന്നാണ് ഗ്രാമസഭ ആവശ്യപ്പെട്ടത്. പ്രവൃത്തി സമയം 9 മണി മുതൽ 4 മണി വരെയായി ക്രമീകരിക്കണമെന്ന് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12 - വാർഡ് തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ സർക്കാറിനോട് ആവശ്യപ്പെട്ടു.

തൊഴിലാളികളിൽ പലരും കാലത്ത് 8 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാലേ സമയത്തിന് തൊഴിൽ സ്ഥലത്ത് എത്തുന്നുള്ളു. നിലവിലുള്ള സമയക്രമ പ്രകാരം 5 മണിക്ക് തൊഴിൽ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും സമയം ഇരുട്ടാവുന്നു. പ്രായമായവർക്കും കൈകുഞ്ഞുങ്ങളുമുള്ള അമ്മമാർക്കും ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഗ്രാമസഭ വിലയിരുത്തി.

പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ആർ.പി ജിൻസി റിപ്പോർട്ട് അവതരിപ്പിച്ചു. മുജീബ് റഹ്മാൻ പി, ദിവ്യ എം, ഷിൽന പി, സീന സി.വി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97504/there-should-be-a-change-in-the-working-hours-of-the-guaranteed-workers)