---
title: "സദു അലിയൂരിന്റെ സ്മരണയ്ക്ക്; അഴിയൂരിന്‍റെ പ്രിയ ചിത്രകാരനായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു "
english_title: "Azhiyur's favorite painter is organizing a drawing competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97508/azhiyurs-favorite-painter-is-organizing-a-drawing-competition"
published_at: "2023-02-16T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee349c3f78f_SADU_ALIYOOR.jpg"
keywords: []
---

# സദു അലിയൂരിന്റെ സ്മരണയ്ക്ക്; അഴിയൂരിന്‍റെ പ്രിയ ചിത്രകാരനായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു 

> **Lead Summary:** **അഴിയൂർ: ** അകാലത്തിൽ വിട പറഞ്ഞ അഴിയൂരിന്‍റെ കലാകാരനെ ഓർക്കുന്നു.പ്രമുഖ ജലച്ഛായ ചിത്രകാരൻ സദു അലിയൂരിന്റെ സ്മരണക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഫൈറ്റേർസ് സ്പോട്സ് & അക്ഷയ കലാകേന്ദ്രം, കരുവയൽ, അഴിയൂരിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി.

## Article Content

**അഴിയൂർ: ** അകാലത്തിൽ വിട പറഞ്ഞ അഴിയൂരിന്‍റെ കലാകാരനെ ഓർക്കുന്നു.പ്രമുഖ ജലച്ഛായ ചിത്രകാരൻ സദു അലിയൂരിന്റെ സ്മരണക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഫൈറ്റേർസ് സ്പോട്സ് & അക്ഷയ കലാകേന്ദ്രം, കരുവയൽ, അഴിയൂരിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി.

അഴിയൂർ കരുവയലിൽ ഫിബ്രവരി 19ന് കാലത്ത് 9 മണിക്കാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നത്.വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾക്ക് പുറമെ മികച്ച ചിത്രത്തിന് സദു അലിയൂർ സ്മാരക സ്വർണ്ണ മെഡലും സമ്മാനിക്കും.

പ്രശസ്ത ചിത്രകാരൻ അജയ് ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ സുവീരൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് സംബന്ധിക്കും.

ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8075247815, 7594941404

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97508/azhiyurs-favorite-painter-is-organizing-a-drawing-competition)