---
title: "ഇന്ത്യയുടെ മൗനം ഏറ്റവും കൂടുതൽ ഭയം ജനിപ്പിക്കുന്നു- ആർ.രാജഗോപാൽ"
english_title: "India's silence creates the most fear - R. Rajagopal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97573/indias-silence-creates-the-most-fear-r-rajagopal"
published_at: "2023-02-16T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee69047cf84_RMPI_VADAKARA.jpg"
keywords: []
---

# ഇന്ത്യയുടെ മൗനം ഏറ്റവും കൂടുതൽ ഭയം ജനിപ്പിക്കുന്നു- ആർ.രാജഗോപാൽ

> **Lead Summary:** **ഓർക്കാട്ടേരി:** ഇന്ത്യക്കാരുടെ മൗനം അത്ഭുതപ്പെടുത്തുന്നു. ഫാഷിസത്തിനെതിരെ നിസ്സംഗമായി നിൽക്കുന്ന ജനതയാണ് ഏറ്റവും കൂടുതൽ ഭയം ജനിപ്പിക്കുന്നതെന്ന് ടെലഗ്രാഫ് പത്രാധിപർ ആർ, രാജഗോപാൽ പറഞ്ഞു.

## Article Content

**ഓർക്കാട്ടേരി:** ഇന്ത്യക്കാരുടെ മൗനം അത്ഭുതപ്പെടുത്തുന്നു. ഫാഷിസത്തിനെതിരെ നിസ്സംഗമായി നിൽക്കുന്ന ജനതയാണ് ഏറ്റവും കൂടുതൽ ഭയം ജനിപ്പിക്കുന്നതെന്ന് ടെലഗ്രാഫ് പത്രാധിപർ ആർ, രാജഗോപാൽ പറഞ്ഞു.

ആർഎം.പി ഐ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഫാസിസവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും എന്ന സെമിനാർ ഓർക്കാട്ടേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ പി .യും ആർ എസ് എസും മുഴുത്ത വർഗീയതയിലാണ് തഴച്ചുവളരുന്നതെന്നും അവർ മുസ്ലിംകൾക്കെതിരാണെന്നും രാജഗോപാൽ പറഞ്ഞു. ഇതിനെതിരെ മറ്റെല്ലാ വ്യത്യാസങ്ങളും മാറ്റി വെച്ച് പൊരുതി ജനാധിപത്യത്തെ സംരക്ഷിച്ചേ മതിയാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സെമിനാറിൽ ടി.സിദ്ദീഖ് എം.എൽ.എ, കവി കെ.സി ഉമേഷ് ബാബു, എൻ വേണു സംസാരിച്ചു. വി.കെ.സുരേഷ് മോഡറേറ്ററായിരുന്നു. സി.പി ഐ, സി പി ഐ എം എന്നീ പാർട്ടികളിൽ നിന്ന് രാജി വെച്ചവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ആർഎംപി ഐ ഏരിയാ സെക്രട്ടറി ടി.കെ. സിബി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97573/indias-silence-creates-the-most-fear-r-rajagopal)