---
title: "'ഹരിതാമൃതം 23'; ശ്രദ്ധേയമായി സെമിനാർ "
english_title: "The seminar on the last day of the Haritamrutam 23rd program was noteworthy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97579/the-seminar-on-the-last-day-of-the-haritamrutam-23rd-program-was-noteworthy"
published_at: "2023-02-16T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee6b0e678f3_HARITHAMRTHAM_VADAKARA.jpg"
keywords: []
---

# 'ഹരിതാമൃതം 23'; ശ്രദ്ധേയമായി സെമിനാർ 

> **Lead Summary:** > **വടകര: **മഹാത്മ ദേശസേവ ട്രസ്റ്റ് നടത്തുന്ന ഹരിതാമൃതം " 23 പരിപാടിയിലെ അവസാനത്തെ ദിനത്തെ സെമിനാർ ശ്രദ്ധേയമായി. 'വിഷമില്ലാത്ത ഭക്ഷണത്തിനും നാട്ടുവൈദ്യ സംരക്ഷണത്തിനും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷത്തിൽ നടത്തിയ സെമിനാറാണ് ശ്രദ്ധേയമായത്.

## Article Content

> **വടകര: **മഹാത്മ ദേശസേവ ട്രസ്റ്റ് നടത്തുന്ന ഹരിതാമൃതം " 23 പരിപാടിയിലെ അവസാനത്തെ ദിനത്തെ സെമിനാർ ശ്രദ്ധേയമായി. 'വിഷമില്ലാത്ത ഭക്ഷണത്തിനും നാട്ടുവൈദ്യ സംരക്ഷണത്തിനും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷത്തിൽ നടത്തിയ സെമിനാറാണ് ശ്രദ്ധേയമായത്.

കേരളത്തിൽ പ്രഥമമായിട്ടുള്ളതാണെന്നും സഹകരണ സംഘങ്ങൾക്ക് നിർണ്ണായകമായി ഇടപെടാൻ കഴിയുന്ന ഈ മേഖലയെ കുറിച്ച് നടന്ന സെമിനാർ ഭാവി കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മെമ്പർ എ.കെ. അഗസ്റ്റി പറഞ്ഞു. വടകര റൂറൽ ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നാളികേരത്തിന്റെ വിവിധ ഉല്പന്നങ്ങൾ ഗുണമേന്മ നഷ്ടപ്പെടാതെ നിർമ്മിച്ച് വിപണനം നൽകുന്നതിന്റെ അനുഭവ സാക്ഷ്യം ഏറാമല ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു. ഇത്തരത്തിൽ വിവിധ മേഖലയിൽ ഇടപെടാൻ സഹകരണ സംഘങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

ഓൾ ഇന്ത്യാ കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.പ്രദീപ് കുമാർ , നടക്കു താഴ ബാങ്ക് പ്രസിഡണ്ട് ഇ. അരവിന്ദാക്ഷൻ മാസ്റ്റർ , പയ്യോളി ബാങ്ക് ചെയർമാൻ പുനത്തിൽ ഗോപാലൻ ,വില്ല്യാപ്പള്ളി ബാങ്ക് പ്രസിഡണ്ട് കെ. എം. ബാബു , കുന്നുമ്മക്കര ബാങ്ക് പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ , വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി പ്രസിഡണ്ട് കെ.ശശികുമാർ , പി.ബാലൻ മാസ്റ്റർ സംസാരിച്ചു.

തുടർന്ന് 'നാട്ടുകർഷകരുടെ നാട്ടു വർത്തമാനം'പരിപാടി നടന്നു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയരക്ടർ സി.വി.ശുഭ ഉദ്ഘാടനം ചെയ്തു. അടിയേരി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ജൈവ വൈവിധ്യ ബോർഡ് അവാർഡ് ജേതാവ് ആർ. ഇന്ദിര ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു. ജൈവ കൃഷി പോഷണത്തിന് പ്രധാന്യം നൽകുന്ന കൃഷി അസിസ്റ്റന്റ് പി.നാരായണൻ (വടകര ) , പി.എം ലസിത (ഏറാമല ) എന്നിവരെ അനുമോദിച്ചു , നഗരസഭാ കൗൺസിലർ പി.പി. ബാലകൃഷ്ണൻ അഡ്വ.ലതികാ ശ്രീനിവാസ് , സി.എച്ച്. ശിവദാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97579/the-seminar-on-the-last-day-of-the-haritamrutam-23rd-program-was-noteworthy)