---
title: "വേണം ചികിത്സ കേന്ദ്രം; ഹാർബറിനടുത്ത് ചികിത്സ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമായി"
english_title: "Need a treatment center; The demand for a treatment center near the harbor was strong"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97734/need-a-treatment-center-the-demand-for-a-treatment-center-near-the-harbor-was-strong"
published_at: "2023-02-17T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef5e629daa0_vadakara.jpg"
keywords: []
---

# വേണം ചികിത്സ കേന്ദ്രം; ഹാർബറിനടുത്ത് ചികിത്സ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമായി

> **Lead Summary:** **ചോമ്പാല**: കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകാൻ സൗകര്യമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നലത്തെ ഹാരിസിന്റെ മരണം ഒഴിവാക്കാമായിരുന്നു.

## Article Content

**ചോമ്പാല**: കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകാൻ സൗകര്യമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നലത്തെ ഹാരിസിന്റെ മരണം ഒഴിവാക്കാമായിരുന്നു.

ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് ഇന്നലെ കടലിൽ വീണ് മരിച്ചത് ശ്വാസകോശത്തിൽ വെള്ളം കയറിയതെനെ തുടർന്നെന്ന് പ്രാഥമിക വിവരം. ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപം സിദ്ദീഖ് മഹലിൽ ഹാരിസ് ആണ് ഇന്നലെ മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം.

ചൂണ്ടയിടാൻ പോയതായിരുന്നു ഹാരിസ്, കൂടെ ആരും ഉണ്ടായിരുന്നില്ല. ഇയാൾ എങ്ങനെയാണ് കടലിൽ വീണത് എന്ന് വ്യക്തമല്ല. ഒരുപക്ഷേ കാൽ വഴുതി അബദ്ധത്തിൽ വീണതാകാം. കടലിൽ നിന്നും പുറത്തെടുത്ത സമയത്ത് ഹാരിസിന് ജീവനുണ്ടായിരുന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗമായ പ്രമോദ് പറഞ്ഞു.

ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്തും ഹാരിസിന് ജീവനുണ്ടായിരുന്നു. ചികിത്സയിൽ ആയിരിക്കെയാണ് മരണം. അതുകൊണ്ടുതന്നെ ചോമ്പാല ഹാർബറിന് സമീപം പ്രാഥമിക ചികിത്സ കേന്ദ്രം, ജനങ്ങൾക്ക് വേണ്ടി സൗകര്യമൊരുക്കിയാൽ, ഒരു പരിധിവരെ ഇത്തരത്തിലുള്ള അപകട മരണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് വാർഡ് മെമ്പർ പ്രമോദ് പറഞ്ഞു. അബൂബക്കർ ഹാജിയുടെയും സൈനബയുടെയും മകനാണ് ഹാരിസ്. സഹോദരങ്ങൾ ആരിഫ് (ഒമാൻ), മുഹമ്മദ്, ഹർഷീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97734/need-a-treatment-center-the-demand-for-a-treatment-center-near-the-harbor-was-strong)