---
title: "വികസന പാതയിൽ; അഴിയൂരിൽ പുതിയ റോഡ് നാടിന് സമർപ്പിച്ചു"
english_title: "On the development path; A new road was dedicated to the nation at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97740/on-the-development-path-a-new-road-was-dedicated-to-the-nation-at-azhiyur-news-update"
published_at: "2023-02-17T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef65d6ebf48_muralidaran_mp.jpg"
keywords: []
---

# വികസന പാതയിൽ; അഴിയൂരിൽ പുതിയ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **അഴിയൂർ :** അഴിയൂർ ഗ്രാമപഞ്ചായത്തിലെ കോറോത്ത് റോഡിൽ പുതുതായി പണിത പി.വി. മമ്മു ഹാജി റോഡ് (മാനം ചാൽ കേവുക്കൽ കടവ് റോഡ്) വടകര എം.പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ :** അഴിയൂർ ഗ്രാമപഞ്ചായത്തിലെ കോറോത്ത് റോഡിൽ പുതുതായി പണിത പി.വി. മമ്മു ഹാജി റോഡ് (മാനം ചാൽ കേവുക്കൽ കടവ് റോഡ്) വടകര എം.പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി.പി. അബ്ദു റഹീം, അനിഷ ആനന്ദസദനം, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, വഫ ഫൈസൽ , കെ.ടി. അബൂബക്കർ , രാജൻ ചാപ്പയിൽ, അബൂബക്കർ കടവിൽ , സാജിദ് മാസ്റ്റർ, ജംഷിദ് സംസാരിച്ചു.

വലിയ സ്വീകാര്യതയായിരുന്നു റോഡ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് വടകര എം പി കെ മുരളീധരന് ലഭിച്ചത്. നാട്ടുകാരുടെ ചിരകാലഭിലാഷമാണ് റോഡ് ഉദ്ഘാടനത്തിലൂടെ പൂവണിഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97740/on-the-development-path-a-new-road-was-dedicated-to-the-nation-at-azhiyur-news-update)