---
title: "ഞങ്ങളും കൃഷിയിലേക്ക്; അഴിയൂരിൽ മഞ്ഞൾ വിളവെടുപ്പ് നടത്തി "
english_title: "We also to agriculture; Turmeric harvest was done in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97778/we-also-to-agriculture-turmeric-harvest-was-done-in-azhiyur"
published_at: "2023-02-17T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef833938e43_manjal.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക്; അഴിയൂരിൽ മഞ്ഞൾ വിളവെടുപ്പ് നടത്തി 

> **Lead Summary:**  **അഴിയൂർ**: അഴിയൂർ തീരദേശത്ത് മഞ്ഞൾ വിളവെടുപ്പുമായി 16ാം വാർഡ്.

## Article Content

 **അഴിയൂർ**: അഴിയൂർ തീരദേശത്ത് മഞ്ഞൾ വിളവെടുപ്പുമായി 16ാം വാർഡ്.

കേരള സംസ്ഥാന കൃഷി വകുപ്പിൻ്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഹരിതം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദ്യ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ്.

മഞ്ഞൾ വിളവെടുപ്പ് വാർഡ് മെമ്പർ സാലിം പുനത്തിൽ ഉൽഘാടനം ചെയ്തു.

അഴിയൂർ പഞ്ചായത്ത് കൃഷി അസിസ്റ്റൻ്റ് രജീഷ്കുമാർ, ഹരിതം കൂട്ടായ്മ പ്രസിഡൻ്റ് സഫീറ തോട്ടുമ്മുഖത്ത്, സാവിത്രി തോട്ടുമ്മുഖത്ത്, ഷമീന സംബന്ധിച്ചു.

തീരദേശത്തെ 25സെൻ്റ് സ്ഥലത്ത് കൂട്ടായ്മ നടത്തിയ ആദ്യ കൃഷി സംരംഭത്തിൻ്റെ വിളവെടുപ്പാണ് നടന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97778/we-also-to-agriculture-turmeric-harvest-was-done-in-azhiyur)