---
title: "ഹാജിമാർക്കായി; ഹജ്ജ് ഹെൽപ് ഡെസ്ക് ആരംഭിച്ചു "
english_title: "For pilgrims; Hajj Help Desk launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97781/for-pilgrims-hajj-help-desk-launched"
published_at: "2023-02-17T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef84d2d0bc9_vad.jpg"
keywords: []
---

# ഹാജിമാർക്കായി; ഹജ്ജ് ഹെൽപ് ഡെസ്ക് ആരംഭിച്ചു 

> **Lead Summary:** **മാഹി**: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നവർക്കായി ഹെൽപ്പ് ഡെസ്കും.

## Article Content

**മാഹി**: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നവർക്കായി ഹെൽപ്പ് ഡെസ്കും.

സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാഹി ഗവൺമെന്റ് ഹോസ്പിറ്റലിന്റെ മുൻവശത്താണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.

ഹെല്പ് ഡെസ്ക് പുതുച്ചേരി ഹജ്ജ് കമ്മിറ്റി മെമ്പർ ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ ഉൽഘാടനം ചെയ്തു. സി എച്ച് സെന്റർ പ്രസിഡന്റ്‌ എ.വി യൂസുഫ് അധ്യക്ഷത വഹിച്ചു.

മസ്ജിദ് മദ്രസ്സ കോഡിനേഷൻ പ്രസിഡന്റ്‌ കെ.ഇ മമ്മു , പൂഴിയിൽ ജുമാ മസ്ജിദ് ഖത്തീബ് ഷറഫുദ്ധീൻ അഷ്‌റഫിയ, ഹജ്ജ് കോഡിനേറ്റർ ടി കെ വസീം,ഇ.കെ മുഹമ്മദലി,ഏ.വി സിദ്ധീഖ്,ഇംതിയാസ്മഞ്ചക്കൽ,അൻസാർ ഏ.വി,നാസർ മാഡോൾ,നജീബ് ഗ്രാമത്തിൽ സംസാരിച്ചു.

ഇബ്രാഹിം കുട്ടി തൊണ്ടന്റവിടെ സ്വാഗതവും, ടി.ജി ഇസ്മായിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97781/for-pilgrims-hajj-help-desk-launched)