---
title: "ശിവരാത്രി മഹോത്സവം; മഹാദേവ ക്ഷേത്രമൊരുങ്ങി "
english_title: "Shivaratri festival; Mahadeva temple is ready"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97782/shivaratri-festival-mahadeva-temple-is-ready"
published_at: "2023-02-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef86ec9c3b3_madappali.jpg"
keywords: []
---

# ശിവരാത്രി മഹോത്സവം; മഹാദേവ ക്ഷേത്രമൊരുങ്ങി 

> **Lead Summary:** **മടപ്പള്ളി**: പ്രസിദ്ധമായ ശിവപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം.

## Article Content

**മടപ്പള്ളി**: പ്രസിദ്ധമായ ശിവപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം.

ശിവപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും.

രാവിലെ ഗണപതി ഹോമം, വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ആയിരം കുടം അഭിഷേകം, തുടർന്ന് 108 തവണ ചുറ്റമ്പല പ്രദക്ഷിണം.

9 മണിക്ക് ശേഷം പ്രാദേശിക കലാകാരന്മാരും കുട്ടികളും ഒരുക്കുന്ന നാട്ടരങ്ങ്, മയൂരി നൃത്താലയത്തിന്റെ നൃത്ത വിരുന്ന്.

അരുണോദയം റസിഡൻസ് അസോസിയേഷന്റെയും ശിവപുരം ക്ഷേത്രം മാതൃസമിതിയുടെയും തിരുവാതിര തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97782/shivaratri-festival-mahadeva-temple-is-ready)