---
title: "പ്രകാശം പെയ്തിറങ്ങി; മാതൃകയായി ജനകീയ കൂട്ടായ്മ"
english_title: "Light rained down; popular association as a model"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97785/light-rained-down-popular-association-as-a-model"
published_at: "2023-02-17T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efa06f712d2_STREET_LIGHT.jpg"
keywords: []
---

# പ്രകാശം പെയ്തിറങ്ങി; മാതൃകയായി ജനകീയ കൂട്ടായ്മ

> **Lead Summary:** **ആയഞ്ചേരി: **ജനകീയ കൂട്ടായ്മയിൽ തെരുവ് വിളക്കുകൾ പ്രകാശിച്ചു. ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിലെ ആയഞ്ചേരി തെരുഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശം നിലച്ചിട്ട് വർഷങ്ങളായി.

## Article Content

**ആയഞ്ചേരി: **ജനകീയ കൂട്ടായ്മയിൽ തെരുവ് വിളക്കുകൾ പ്രകാശിച്ചു. ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിലെ ആയഞ്ചേരി തെരുഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശം നിലച്ചിട്ട് വർഷങ്ങളായി.

തെരുനിവാസികൾക്കും, ക്ഷേത്രത്തിൽ എത്തുന്ന ഭക്തന്മാർക്കും ഇത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് ജനകീയ ഇടപെടലിലൂടെ തെരുവ് വിളക്കുകൾ സംഭാവനയായി സ്വീകരിക്കുകയായിരുന്നു.

ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിളക്കുകൾ പ്രകാശിപ്പിച്ചു. എ.പി ബാബു വള്ള്യാട് ആണ് സ്പൂട്ട്നിക്ക് സ്ട്രീറ്റ് ലൈറ്റുകൾ സംഭാവന നൽകിയത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. എ.പി. ബാബു, പുത്തൻപുരയിൽ രവി, ബൈജു സി.കെ, രാജീവൻ ജി.കെ, പവിത്രൻ കുണ്ടുപൊയിൽ, ഷാജി മാമ്പിലാച്ചേരി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97785/light-rained-down-popular-association-as-a-model)