---
title: "ചതുപ്പിൽ അകപ്പെട്ടു; മണിക്കൂറുകൾക്കുശേഷം ഒഡീഷാ സ്വദേശിയെ രക്ഷപ്പെടുത്തി"
english_title: "Stuck in the swamp; A native of Odisha was rescued after hours"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97926/stuck-in-the-swamp-a-native-of-odisha-was-rescued-after-hours"
published_at: "2023-02-18T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f07ee3871a1_vadakara.jpg"
keywords: []
---

# ചതുപ്പിൽ അകപ്പെട്ടു; മണിക്കൂറുകൾക്കുശേഷം ഒഡീഷാ സ്വദേശിയെ രക്ഷപ്പെടുത്തി

> **Lead Summary:** **വടകര:** ഒഡീഷാ സ്വദേശി വടകരയിൽ ചതുപ്പിൽ അകപ്പെട്ടു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പൊലീസ് രക്ഷപ്പെടുത്തി.

## Article Content

**വടകര:** ഒഡീഷാ സ്വദേശി വടകരയിൽ ചതുപ്പിൽ അകപ്പെട്ടു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പൊലീസ് രക്ഷപ്പെടുത്തി.

വടകര നഗരസഭയിലെ തീരപ്രദേശമായ കൊയിലാണ്ടി വളപ്പിൽ ചതുപ്പിൽ അകപ്പെട്ട ഒഡീഷ സ്വദേശി സുരേന്ദറിനെ(48)യാണ് അഗ്നിശമനസേനയും നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തിയത്.

മനോവൈകല്യമുള്ള സുരേന്ദർ കണ്ടൽക്കാടുകളും, മുൾക്കാടുകളും നിറഞ്ഞ ചതുപ്പ് പ്രദേശത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി യുവാക്കളുടെ നീക്കം ഫലിക്കാത്തതിനാൽ അഗ്നിശമനസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

ആളുകളെ കാണുമ്പോൾ കാടുകൾക്കുള്ളിലേക്ക് ഒളിക്കുകയാണ് സുരേന്ദർ ചെയ്തത്. ഒടുവിൽ രണ്ടുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് ഇരുട്ടിനടിയിൽ ആളെ കണ്ടെത്തി പുറത്തെടുക്കാൻ കഴിഞ്ഞത്. വടകര പൊലീസ് സ്ഥലത്തുണ്ടായിരുന്നു.

അവശനായിരുന്ന സുരേന്ദറിനെ പിന്നീട് പൊലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. സേനാംഗങ്ങൾക്കും, നാട്ടുകാർക്കും മുള്ളുകൊണ്ട് മുറിവേറ്റങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ലാതായി.

സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ വികെ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാ ദൗത്യത്തിൽ ഫയർ ഓഫീസർമാരായ ജ്യോതി കുമാർ സി സി, ഷിജു കെ എം, സ്വപ്നേഷ്, വിപിൻ.വി സി, ആദർശ് വി കെ, വിപിൻ എം, സിബി ഷാൽ, സന്തോഷ്, ഹോം ഗാർഡുമാരായ ഹരിഹരൻ രതീഷ് പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97926/stuck-in-the-swamp-a-native-of-odisha-was-rescued-after-hours)