---
title: "ലക്ഷ്യം ആരോഗ്യം; രോഗനിർണയ ക്യാമ്പുമായി ഏറാമല "
english_title: "The goal is health; Eramala with diagnosis camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97941/the-goal-is-health-eramala-with-diagnosis-camp"
published_at: "2023-02-18T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f089ef8797f_eramala_panjayath.jpg"
keywords: []
---

# ലക്ഷ്യം ആരോഗ്യം; രോഗനിർണയ ക്യാമ്പുമായി ഏറാമല 

> **Lead Summary:** **ഏറാമല: **ജീവിതശൈലി രോഗങ്ങളെ അകറ്റാൻ രോഗനിർണയ ക്യാമ്പുമായി ഏറാമല ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

## Article Content

**ഏറാമല: **ജീവിതശൈലി രോഗങ്ങളെ അകറ്റാൻ രോഗനിർണയ ക്യാമ്പുമായി ഏറാമല ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

വാർഡ് മെമ്പർ രമ്യ കണ്ടിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്.

കെ പി ദാമു മാസ്റ്റർ, കെ പി കുമാരൻ, രവീന്ദ്രൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ കെ മിനിമോൾ, ബിജു പാലേരി, സുനിൽ, ഷിഫാന, ശർമിള, ആശാവർക്കർമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97941/the-goal-is-health-eramala-with-diagnosis-camp)