---
title: "ഇക്കോ-ക്ലബ്; അധ്യാപകർക്കായി പരിശീലനവും "
english_title: "Eco-Club; and training for teachers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97953/eco-club-and-training-for-teachers"
published_at: "2023-02-18T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0975d16e73_eco.jpg"
keywords: []
---

# ഇക്കോ-ക്ലബ്; അധ്യാപകർക്കായി പരിശീലനവും 

> **Lead Summary:** **വടകര**: വടകര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി പരിശീലനം. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകര്‍ക്ക് നല്‍കുന്ന ഏകദിന പരിശീലനം ഫെബ്രുവരി 19ന് നടക്കും.

## Article Content

**വടകര**: വടകര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി പരിശീലനം. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകര്‍ക്ക് നല്‍കുന്ന ഏകദിന പരിശീലനം ഫെബ്രുവരി 19ന് നടക്കും.

വടകര ഡയറ്റ് ഹാളില്‍ നടക്കുന്ന പരിശീലനം വടകര മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിന്ധു പ്രേമന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് പരിശീലനം.

വിദ്യാലയങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഇക്കോ ക്ലബിന്റെ പ്രാധാന്യം, ഊര്‍ജ്ജ-ജല സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണനിയന്ത്രണം, മാലിന്യസംസ്കരണമാര്‍ഗ്ഗങ്ങള്‍ തുടങ്ങി സമകാലിക പ്രസക്തിയുള്ള പാരിസ്ഥിതിക വിഷയങ്ങളില്‍ പരിശീലനം നല്‍കുമെന്ന് ദേശീയ ഹരിത സേന കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947459654.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97953/eco-club-and-training-for-teachers)