---
title: "ആര്‍എംപിയില്‍ വന്‍ പ്രതിസന്ധി;  കൂടുതല്‍ പേര്‍ രാജിവെച്ചേക്കും"
english_title: " Major crisis in RMP; More may resign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9797/major-crisis-in-rmp-more-may-resign"
published_at: "2021-11-10T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b52c5437cd_rmp i photo.jpg"
keywords: []
---

# ആര്‍എംപിയില്‍ വന്‍ പ്രതിസന്ധി;  കൂടുതല്‍ പേര്‍ രാജിവെച്ചേക്കും

> **Lead Summary:** **വടകര: ** വടകരയിലെ അട്ടിമറി വിജയത്തിന് ശേഷം സജീവ പ്രവര്‍ത്തകര്‍ ആര്‍എംപി(ഐ) ല്‍ നിന്നും രാജിവെയ്ക്കുന്നത് ആര്‍എംപി(ഐ) രാഷട്രീയ മുന്നേറ്റത്തിന് കടുത്ത പ്രതിസന്ധി സ്ൃഷ്ടിക്കുന്നു. ആര്‍എംപി രൂപീകരണത്തിന് ശേഷം ഒഞ്ചിയം മേഖലയില്‍ നിന്നും ഉള്‍പ്പെടെ സിപിഐ(എം) ലേക്ക് തിരിച്ചെത്തിയെങ്കിലും ആര്‍എംപിയുടെ സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെ രാജിവെച്ച് ഇടത് പക്ഷത്തേക്ക് വരുന്ന സാഹചര്യമാണ് വടകരയിലുള്ളത്.

## Article Content

**വടകര: ** വടകരയിലെ അട്ടിമറി വിജയത്തിന് ശേഷം സജീവ പ്രവര്‍ത്തകര്‍ ആര്‍എംപി(ഐ) ല്‍ നിന്നും രാജിവെയ്ക്കുന്നത് ആര്‍എംപി(ഐ) രാഷട്രീയ മുന്നേറ്റത്തിന് കടുത്ത പ്രതിസന്ധി സ്ൃഷ്ടിക്കുന്നു. ആര്‍എംപി രൂപീകരണത്തിന് ശേഷം ഒഞ്ചിയം മേഖലയില്‍ നിന്നും ഉള്‍പ്പെടെ സിപിഐ(എം) ലേക്ക് തിരിച്ചെത്തിയെങ്കിലും ആര്‍എംപിയുടെ സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെ രാജിവെച്ച് ഇടത് പക്ഷത്തേക്ക് വരുന്ന സാഹചര്യമാണ് വടകരയിലുള്ളത്.

ആര്‍എംപി ജില്ലാ കമ്മിറ്റി അംഗവും ടി പി ചന്ദ്രശേഖരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇ രാധാകൃഷ്ണ്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ച് ഇടതുപക്ഷത്ത് എത്തിയത്. ഇന്നലെയും 16 ഓളം കുടുംബങ്ങള്‍ ആര്‍എംപിയില്‍ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ആര്‍എംപി വടകര ഏരിയാ സെക്രട്ടറി കെ ലിനീഷ്, ആര്‍എംപിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവുമായ ഇ പി രാജേഷ് (ചിണ്ടന്‍, ഓര്‍ക്കാട്ടേരി ), രാജീവന്‍ മണ്ടോടി ഉള്‍പ്പെടെ 16 കുടുംബങ്ങളാണ് രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് രാജിവെയ്ക്കാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

നാദാപുരം റോഡിലെ എകെജി മന്ദിരത്തില്‍ ആവേശം വിതറിയ ചടങ്ങില്‍, രാജിവെച്ചവരെ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരന്‍, പി കെ ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍ അധ്യക്ഷനായി. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സ്വാഗതം പറഞ്ഞു. കെ ലിനീഷ്, ആര്‍എംപി ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്നു. ടി പി ബബിഷ് ( മണിയൂര്‍ എല്‍സി ), ജിതിന്‍ ജയരാജ് (കുറിഞ്ഞാലിയോട്), ബാബു കല്ലറക്കല്‍(മുയിപ്ര), അശോകന്‍ എന്‍ കെ (ഓര്‍ക്കാട്ടേരി ), അനീഷ് ചന്ദ്രോത്ത് (ഓര്‍ക്കാട്ടേരി ), സുധീഷ് കരിപ്പള്ളി (മുയിപ്ര), ശശി കരിപ്പള്ളി ( മുയിപ്ര), രാജേഷ് കരിപ്പള്ളി (മുയിപ്ര), ബാബു കണിയാന്‍കുനി (ഓര്‍ക്കാട്ടേരി ), ഷംസുദീന്‍ ചന്ദ്രോത്ത് (ഓര്‍ക്കാട്ടേരി ), ഷാജീവന്‍ കയ്യാല (ഒഞ്ചിയം), ലിഗേഷ് വടയക്കണ്ടി (ഒഞ്ചിയം), സീന കരിപ്പള്ളി എന്നിവരാണ് രാജിവെച്ച മറ്റു സജീവ പ്രവര്‍ത്തകര്‍.

വരും ദിവസങ്ങളില്‍ ഒഞ്ചിയം മേഖലയില്‍നിന്ന് കൂടുതല്‍ പേര്‍ ആര്‍എംപി ബന്ധം ഉപേക്ഷിക്കുമെന്ന് രാജിവെച്ചവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9797/major-crisis-in-rmp-more-may-resign)