---
title: "കളി സ്ഥലത്തിനായി; 'ഒരു വാർഡിൽ ഒരു കളിസ്ഥലം' നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യം"
english_title: "For the playground; 'One playground in one ward' is the declared objective of the municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/97981/for-the-playground-one-playground-in-one-ward-is-the-declared-objective-of-the-municipality"
published_at: "2023-02-18T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ab0500e54_vadakara.jpg"
keywords: []
---

# കളി സ്ഥലത്തിനായി; 'ഒരു വാർഡിൽ ഒരു കളിസ്ഥലം' നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യം

> **Lead Summary:**  **വടകര**: ഒരു വാർഡിൽ ഒരു കളിസ്ഥലം എന്നത് യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി വടകര നഗരസഭ.

## Article Content

 **വടകര**: ഒരു വാർഡിൽ ഒരു കളിസ്ഥലം എന്നത് യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി വടകര നഗരസഭ.

ലഭ്യമാവുന്ന സ്ഥലങ്ങൾ എല്ലാം ഉപയോഗപ്പെടുത്തികൊണ്ട് ഭാവി തലമുറകൾക്കു കായിക ലോകത്ത് മാറ്റുരയ്ക്കാൻ കളിസ്ഥലങ്ങൾ ഉണ്ടാകുക എന്ന ഭരണ സമിതിയുടെ നിലപാടിന്റെ ഭാഗമായി പുതുപ്പണത്തുള്ള നിസരി ഗ്രൗണ്ടിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു.

2022-23പദ്ധതിയിൽ 10ലക്ഷം രൂപ വകയിരുത്തിനിർമാണ പ്രവർത്തി യു എൽ സി സി എസ് ഏറ്റെടുത്തു ആരംഭിക്കുകയാണ്. പ്രവർത്തി ഉദ്ഘാടനം പുതുപ്പണത്തെ നാട്ടുകാരുടെ സാന്നിധ്യത്തിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.

വിദ്യാഭ്യാസ ചെയർപേഴ്സൻ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സതീശൻ മാസ്റ്റർ, ടി കെ പ്രഭാകരൻ,കെ.എം ഹരിദാസ്,ടി വി ഹരിദാസ് സ്ഥലത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീജിത് സംസാരിച്ചു.

വാർഡ് കൗൺസിലർ ബി. ബാജേഷ് സ്വാഗതവും, സത്യൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/97981/for-the-playground-one-playground-in-one-ward-is-the-declared-objective-of-the-municipality)