---
title: "ടാലൻറ് ഹണ്ട്; നീന്തൽ പരിശീലനവുമായി വള്ളിയാട് സ്കൂൾ "
english_title: "Talent Hunt; Valliad school with swimming training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98027/talent-hunt-valliad-school-with-swimming-training"
published_at: "2023-02-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e3abec26e_swimming.jpg"
keywords: []
---

# ടാലൻറ് ഹണ്ട്; നീന്തൽ പരിശീലനവുമായി വള്ളിയാട് സ്കൂൾ 

> **Lead Summary:** **വള്ളിയാട്:** കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി വള്ളിയാട് എംഎൽപി സ്കൂൾ. ടാലന്റ് ഹണ്ടിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായാണ് നീന്തൽ പരിശീലനം ആരംഭിച്ചത്.

## Article Content

**വള്ളിയാട്:** കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി വള്ളിയാട് എംഎൽപി സ്കൂൾ. ടാലന്റ് ഹണ്ടിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായാണ് നീന്തൽ പരിശീലനം ആരംഭിച്ചത്.

ആയഞ്ചേരി മൊഡോവ്യൂ പാർക്കിൽ വെച്ച് കോച്ച് കരുണൻ ഞേറലോട് കുട്ടികളെ പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ ആർ ജസ്ന, അധ്യാപികമാരായ ആർ.എസ് റോഷി, എ.വി ആബിദ എന്നിവർ ഒപ്പമുണ്ടായി.

മൊബൈൽ സ്ക്രീനിന്റെ മുന്നിൽ ചടഞ്ഞു കൂടിയിരിക്കുന്ന പുതു തലമുറയിൽ നിന്ന് വ്യത്യസ്തമായ അനുഭവം ഒരുക്കി കായിക ശേഷി നേടാൻ പര്യാപ്തമായ പദ്ധതിയാണ് സ്കൂളിൽ നടപ്പാക്കിയത്.

പരിശീലനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് റിട്ട: പി.ഇ.ടി. അധ്യാപകനും ഇൻറർനാഷണൽ വോളിബോൾ കോച്ചുമായ കെ. നസീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98027/talent-hunt-valliad-school-with-swimming-training)