---
title: "ഉപജീവനം പദ്ധതി; നിർധന കുടുംബങ്ങൾക്ക് കച്ചവട ബങ്ക് നൽകും"
english_title: "Commercial bunks are provided to needy families as part of Upjeevanam scheme."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98031/commercial-bunks-are-provided-to-needy-families-as-part-of-upjeevanam-scheme"
published_at: "2023-02-18T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e5ee8c791_school.jpg"
keywords: []
---

# ഉപജീവനം പദ്ധതി; നിർധന കുടുംബങ്ങൾക്ക് കച്ചവട ബങ്ക് നൽകും

> **Lead Summary:** **വടകര:** ഉപജീവനം പദ്ധതിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് കച്ചവട ബങ്ക് നൽകുന്നു. ജില്ലാതല ഉദ്ഘാടനം 24ന് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വടകര എം. യു.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

## Article Content

**വടകര:** ഉപജീവനം പദ്ധതിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് കച്ചവട ബങ്ക് നൽകുന്നു. ജില്ലാതല ഉദ്ഘാടനം 24ന് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വടകര എം. യു.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം, വടകര എം യു എം വിഎച്ച്എസ്എസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും .

വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ഡോ അൻസാർ (സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ), മനോജ് കുമാർ (ഉത്തര മേഖല പ്രോഗ്രാം കൺവീനർ എൻഎസ്എസ്), ശ്രീചിത്ത് എസ് (എൻഎസ്എസ് ജില്ലാ കോഡിനേറ്റർ) സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98031/commercial-bunks-are-provided-to-needy-families-as-part-of-upjeevanam-scheme)