---
title: "കേന്ദ്ര സർക്കാർ ജുഡിഷ്യറിയെ കാൽക്കീഴിയിലാക്കാൻ നോക്കുന്നു; സി.സത്യചന്ദ്രൻ "
english_title: "The central government is looking to subjugate the judiciary; C. Satyachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98039/the-central-government-is-looking-to-subjugate-the-judiciary-c-satyachandran"
published_at: "2023-02-18T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ed1e4c19b_anusmaranam.jpg"
keywords: []
---

# കേന്ദ്ര സർക്കാർ ജുഡിഷ്യറിയെ കാൽക്കീഴിയിലാക്കാൻ നോക്കുന്നു; സി.സത്യചന്ദ്രൻ 

> **Lead Summary:** **പയ്യോളി :** കാൽക്കീഴിലാക്കാനുള്ള നടപടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും എൻ.സി പി. സംസ്ഥാന സെക്രട്ടറി സി. സത്യ ചന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**പയ്യോളി :** കാൽക്കീഴിലാക്കാനുള്ള നടപടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും എൻ.സി പി. സംസ്ഥാന സെക്രട്ടറി സി. സത്യ ചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇതിനെതിരെ ജനാധിപത്യ കക്ഷികൾ ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പൊതുപ്രവർത്തകനും ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന എൻ.എം. ബാബുവിന്റെ 8 മത് ചരമ വാർഷിക ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി ഇരിങ്ങൽ നോർത്ത് എം.എൽ.പി.സ്കൂൾ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

   എൻ.സി.പി പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി. രമേശൻ ,എൻ.എസ്.ടി എ. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശ്രീഷു മാസ്റ്റർ ,ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ , എ.വി ബാലകൃഷ്ണൻ , പി.വി.വിജയൻ , വളളിൽ ശ്രീജിത്ത്,പി.വി .സജിത്ത്, പി.വി. അശോകൻ , മൂഴിക്കൽ ചന്ദ്രൻ .ചെറിയാവി രാജൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98039/the-central-government-is-looking-to-subjugate-the-judiciary-c-satyachandran)