---
title: "അടിസ്ഥാന സൗകര്യം; ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക"
english_title: "infrastructure; Increase the facilities of the district hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98068/infrastructure-increase-the-facilities-of-the-district-hospital"
published_at: "2023-02-18T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f114179279f_sammelanam.jpg"
keywords: []
---

# അടിസ്ഥാന സൗകര്യം; ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക

> **Lead Summary:** **വടകര:** വടകര ഗവ: ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. പുതിയ കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യുക. കേരള എൻജിഒ യൂണിയൻ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര:** വടകര ഗവ: ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. പുതിയ കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യുക. കേരള എൻജിഒ യൂണിയൻ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

വടകര താലൂക്കിലെ ചികിത്സാ ആവശ്യങ്ങൾക്കാശ്രയമായ ഗവ: ജില്ലാ ആശുപത്രി അസൗകര്യങ്ങളിൽ ഉഴലുകയാണ്.

പുതിയ കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യണമെന്നും, മാസ്റ്റർ പ്ലാൻ അടിസ്ഥാനത്തിൽ വികസിപ്പിക്കണമെന്നും കേരള എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.

വടകര മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി വി കെ ഷീജ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി കെ ഹനീഷ് അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി ടി.വി അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വി കെ വിജിത്ത് (പ്രസിഡൻറ്), കെഎം നിജിത്ത്, പി കെ ശ്രീജിത്ത് (വൈസ് പ്രസിഡണ്ട്മാർ), ടിടി അനീഷ് (സെക്രട്ടറി), എം കെ മനോജൻ, വിമൽ ദാസ് (ജോ:സെക്രട്ടറിമാർ) കെ.പി.ഷീന (ട്രഷറർ) എന്നിവർ ഭാരവാഹികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98068/infrastructure-increase-the-facilities-of-the-district-hospital)