---
title: "തോണി കട്ടപ്പുറത്ത്; മാലിന്യ ശേഖരണം പെരുവഴിയിൽ "
english_title: "Canoe at Kattappuram; Garbage collection on the highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98070/canoe-at-kattappuram-garbage-collection-on-the-highway"
published_at: "2023-02-18T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f117d6198b1_thoni.jpg"
keywords: []
---

# തോണി കട്ടപ്പുറത്ത്; മാലിന്യ ശേഖരണം പെരുവഴിയിൽ 

> **Lead Summary:** **വടകര: **കരിമ്പന തോട്ടിലെ മാലിന്യം വൃത്തിയാക്കാൻ വടകര നഗരസഭ തയ്യാറാക്കിയ തോണി കട്ടപ്പുറത്ത്. നഗരസഭയുടെ ഹരിയാലി തോണിയാണ് കട്ടപ്പുറത്തായിട്ട് നാളുകൾ ആയത്.

## Article Content

**വടകര: **കരിമ്പന തോട്ടിലെ മാലിന്യം വൃത്തിയാക്കാൻ വടകര നഗരസഭ തയ്യാറാക്കിയ തോണി കട്ടപ്പുറത്ത്. നഗരസഭയുടെ ഹരിയാലി തോണിയാണ് കട്ടപ്പുറത്തായിട്ട് നാളുകൾ ആയത്.

രണ്ടു വനിതകൾക്ക് പ്രത്യേക പരിശീലനം നൽകിയ പദ്ധതി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. 25000 രൂപ മുതൽമുടക്കി പഴയതോണി റിപ്പയർ ചെയ്തിട്ടാണ് മനോഹരമായ ഹരിയാലി തോണി ആക്കി മാലിന്യങ്ങൾ നിക്ഷേപിക്കാനായി തയ്യാറാക്കിയത്.

തോണി ഇപ്പോൾ കരിമ്പന റെയിൽവേ പാലത്തിനു പടിഞ്ഞാറ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെറുതെ കിടക്കുകയാണ്. തോട്ടിൽ വർദ്ധിക്കുന്ന മാലിന്യ വെള്ളം ഒഴുക്കിന് തടസ്സം ഉണ്ടാക്കിയിരുന്നു. രൂക്ഷ മലിനീകരണം നേരിടുന്ന കരിമ്പന തോട്ടിൽ, കൂടുതൽ മലിനീകരണം ഒഴിവാക്കുന്നതിനെതിരെ ആയിരുന്നു പദ്ധതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98070/canoe-at-kattappuram-garbage-collection-on-the-highway)