---
title: "ഇന്ധന വില കുറക്കിലെന്നത്  ധിക്കാര പരമായ നിലപാട് :   വി കെ സജീവന്‍"
english_title: " It is arrogant not to reduce fuel prices: VK Sajeevan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9810/it-is-arrogant-not-to-reduce-fuel-prices-vk-sajeevan"
published_at: "2021-11-10T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b5b0c8640f_adv v k sajeevan .jpg"
keywords: []
---

# ഇന്ധന വില കുറക്കിലെന്നത്  ധിക്കാര പരമായ നിലപാട് :   വി കെ സജീവന്‍

> **Lead Summary:** **വില്യാപ്പള്ളി ** :കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ആനുപാതികമായി ഇന്ധന നികുതിയില്‍ ഇളവ് വരുത്തി ജനങ്ങളുടെ മേലുള്ള അധിക ഭാരം കുറക്കാന്‍ തയ്യാറായിട്ടും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ധന വില കുറക്കിലെന്ന ധിക്കാര പരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വി കെ സജീവന്‍ കുറ്റപ്പെടുത്തി.

## Article Content

**വില്യാപ്പള്ളി ** :കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ആനുപാതികമായി ഇന്ധന നികുതിയില്‍ ഇളവ് വരുത്തി ജനങ്ങളുടെ മേലുള്ള അധിക ഭാരം കുറക്കാന്‍ തയ്യാറായിട്ടും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ധന വില കുറക്കിലെന്ന ധിക്കാര പരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വി കെ സജീവന്‍ കുറ്റപ്പെടുത്തി.

ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ ബി ജെപി സായാഹ്ന ധര്‍ണ്ണ വില്യാപ്പളി ടൗണില്‍ നടന്ന ധര്‍ണ്ണ ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ നാണം കേട്ട ന്യായീകരണമാണ് മുഖ്യമന്ത്രിയും, ധനമന്ത്രിയും നടത്തുന്നത് . സംസ്ഥാനം കടത്തിലാണെന്നും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഈ വരുമാനം കൊണ്ടാണെന്നുമാണ് ന്യായീകരിക്കുന്നത് . സൗജന്യ വാക്‌സിനും സൗജന്യ റേഷനും ഉള്‍പ്പെടെ അടിസ്ഥാന വികസനത്തിന് 65000 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് .

കേന്ദ്ര നികുതിയില്‍ 42 ശതമാനം സംസ്ഥാനത്തിന് തന്നെ തിരിച്ചു കിട്ടുന്നുണ്ടെന്ന ബി ജെ പി വാദം ഇതുവരെ അംഗീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല . നിലവില്‍ 10 രൂപ ഡീസലിന് കുറഞ്ഞപ്പോള്‍ കേരളത്തിന് സമീപമുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഉള്‍പ്പെടെ മറ്റു പല സംസ്ഥാനങ്ങളിലും 12 രൂപയോളം വില കേരളത്തിനേക്കാള്‍ കുറവ് വന്നത് ആനുപാതികമായി കുറവ് വന്നതാണ് എന്ന് വാദിക്കാനാണ് ധനമന്തി ശ്രമിക്കുന്നത് .

മറ്റു സംസ്ഥങ്ങളെ മാതൃകയാക്കി കേരളത്തിലും അനുപാതിപാതികമായി ഇന്ധന നികുതി കുറക്കാന്‍ സംസ്ഥാനം സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ബി ജെ പി ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി കെ സജീവന്‍ സൂചിപ്പിച്ചു .

മണ്ഡലം ജന. സെക്രട്ടറി ടി വി ഭരതന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം രാമദാസ് മണലേരി ,ജില്ലാ കമ്മറ്റി അംഗം അരീക്കല്‍ രാജന്‍ , കര്‍ഷകമോര്‍ച്ച ജില്ലാ ജന. സെക്രട്ടറി സദാനന്ദന്‍ അയാടത്തില്‍ , മണ്ഡലം സെക്രട്ടറി പ്രബേഷ് പൊന്നക്കാരി ,ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് കെ .എം .അശോകന്‍,പഞ്ചായത്ത് ജന .സെക്രട്ടറി സി. പി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു . കോരമ്പത്ത് സോമന്‍ , കെ .എം .രാജന്‍ , ശ്രീവത്സന്‍ പുത്തൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9810/it-is-arrogant-not-to-reduce-fuel-prices-vk-sajeevan)