---
title: "മർദ്ദിച്ചെന്ന പരാതി; മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Complaint of assault; Police registered a case against three people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98186/complaint-of-assault-police-registered-a-case-against-three-people"
published_at: "2023-02-19T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1fcc2cd009_attack.jpg"
keywords: []
---

# മർദ്ദിച്ചെന്ന പരാതി; മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** ** വടകര:** കെ പി നമ്പൂതിരീസ് ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ മർദ്ദിച്ചെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ് .

## Article Content

** വടകര:** കെ പി നമ്പൂതിരീസ് ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ മർദ്ദിച്ചെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ് .

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് ജയരാജനും (51) മറ്റ് രണ്ടുപേർക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. മട്ടന്നൂർ സ്വദേശി പി വി സജിത്തിനാണ് (34) മർദ്ദനമേറ്റത്.

വില്യാപ്പള്ളി രണ്ടാം മൈലിൽ വെച്ച് കടയിൽ നിന്ന് ഓർഡർ സ്വീകരിക്കാൻ എത്തിയപ്പോൾ മർദ്ദിച്ചു എന്നാണ് സജിത്തിന്റെ പരാതി.

കഴിഞ്ഞദിവസം രാവിലെ 11:30 ഓടു കൂടിയാണ് സംഭവം. പരിക്കേറ്റ സജിത്ത് വടകര ഗവ: ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വ്യാപാരി നേതാവിനെ മർദ്ദിച്ചെന്നാരോപിച്ച് വ്യാപാരി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹരീഷ് ജയരാജൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98186/complaint-of-assault-police-registered-a-case-against-three-people)