---
title: "ഓടയില്‍ കുടുങ്ങിക്കിടന്ന പശുവിനെ  ഫയര്‍ഫോഴ്‌സ് 	സംഘം രക്ഷപ്പെടുത്തി"
english_title: "A cow trapped in a ditch Firefighters rescued the team"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9819/a-cow-trapped-in-a-ditch-firefighters-rescued-the-team"
published_at: "2021-11-10T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b628cdfe67_fire force .jpg"
keywords: []
---

# ഓടയില്‍ കുടുങ്ങിക്കിടന്ന പശുവിനെ  ഫയര്‍ഫോഴ്‌സ് 	സംഘം രക്ഷപ്പെടുത്തി

> **Lead Summary:** **ചോറോട് :** ഓടയില്‍ കുടുങ്ങിക്കിടന്ന പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. വൈക്കിലശ്ശേരിയില്‍ അപ്പുവിന്റെ ഉടമസ്ഥതയിലുള്ള പശു ഓടയില്‍ വീണ് കുടുങ്ങി കിടക്കുകയായിരുന്നു.

## Article Content

**ചോറോട് :** ഓടയില്‍ കുടുങ്ങിക്കിടന്ന പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. വൈക്കിലശ്ശേരിയില്‍ അപ്പുവിന്റെ ഉടമസ്ഥതയിലുള്ള പശു ഓടയില്‍ വീണ് കുടുങ്ങി കിടക്കുകയായിരുന്നു.

ഫയര്‍ ഫോഴ്‌സുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്റെ നേതൃത്വത്തില്‍ സംഘം പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു ഉടമസ്ഥനെ ഏല്പിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറായ വിജിത്ത് കുമാര്‍ കുമാര്‍ പി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മെക്കാനിക് പുഷ്പരാജന്‍ ആര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു കെഎം, സജിത്ത് ഐ എം,അര്‍ജുന്‍ സി കെ, സഹീര്‍ പിഎം, വിപിന്‍ എം, , അനുരാഗ് അശോക് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9819/a-cow-trapped-in-a-ditch-firefighters-rescued-the-team)