---
title: "കുടുംബത്തിന് കൈത്താങ്ങ്; ധനസഹായം കൈമാറി വടകരയിലെ ഓട്ടോ കൂട്ടായ്മ"
english_title: "Help the family; Auto Society of Vadakara handed over financial assistance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98190/help-the-family-auto-society-of-vadakara-handed-over-financial-assistance"
published_at: "2023-02-19T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2091218a90_kaithang.jpg"
keywords: []
---

# കുടുംബത്തിന് കൈത്താങ്ങ്; ധനസഹായം കൈമാറി വടകരയിലെ ഓട്ടോ കൂട്ടായ്മ

> **Lead Summary:**  **വടകര**: ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങ്. കുളത്തിൽ പ്രകാശന്റെ കുടുംബത്തിനായുള്ള ധനസഹായം കൈമാറി.

## Article Content

 **വടകര**: ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങ്. കുളത്തിൽ പ്രകാശന്റെ കുടുംബത്തിനായുള്ള ധനസഹായം കൈമാറി.

ഓട്ടോ ഡ്രൈവറായിരിക്കെ മരണമടഞ്ഞ പുതുപ്പണം അങ്ങാടി താഴെ കുളത്തിൽ പ്രകാശന്റെ കുടുംബത്തിന് സഹായത്തുക കൈമാറി.

വടകര ഓട്ടോ തൊഴിലാളി കൂട്ടായ്മ സ്വരൂപിച്ച പണമാണ് നൽകിയത്. പ്രകാശന്റെ ആകസ്മികമായ മരണത്തെ തുടർന്ന് അനാഥരായ കുടുംബത്തെ സംരക്ഷിക്കുന്നതിനും പാതിവഴിയിലായ അവരുടെ വീട് പണി പൂർത്തീകരിക്കുന്നതിനും വേണ്ടിയാണ് ഫണ്ട് സമാഹരിച്ചിരുന്നത്.

വടകര ഓട്ടോ തൊഴിലാളി കൂട്ടായ്മ സ്വരൂപിച്ച സഹായ ധനം കുടുംബ സഹായ കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98190/help-the-family-auto-society-of-vadakara-handed-over-financial-assistance)