---
title: "ഏകാദശി മഹോത്സവം; മാഹി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി യോഗം ചേർന്നു"
english_title: "Mahi Sri Krishna Temple Committee meeting was held."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98192/mahi-sri-krishna-temple-committee-meeting-was-held"
published_at: "2023-02-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f20beed15e8_TEMPLE_MEETING.jpg"
keywords: []
---

# ഏകാദശി മഹോത്സവം; മാഹി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി യോഗം ചേർന്നു

> **Lead Summary:** **മയ്യഴി : **മാഹി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി യോഗം ചേർന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 82-ാമത് ഏകാദശി മഹോത്സവവുമായി ബന്ധപ്പെട്ട് സഹകരിച്ച ദേശവാസികൾ , ഉപസംഘടനകൾ, ഭക്‌തജനങ്ങൾ , ക്ഷേത്രജീവനക്കാർ , അഭ്യൂദയാം കാംക്ഷികൾ തുടങ്ങിയ സുമനസ്സുകൾക്ക് ക്ഷേത്ര ഭരണ സമിതിയുടെ കൃതജ്ഞത രേഖപ്പെടുത്തി .

## Article Content

**മയ്യഴി : **മാഹി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി യോഗം ചേർന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 82-ാമത് ഏകാദശി മഹോത്സവവുമായി ബന്ധപ്പെട്ട് സഹകരിച്ച ദേശവാസികൾ , ഉപസംഘടനകൾ, ഭക്‌തജനങ്ങൾ , ക്ഷേത്രജീവനക്കാർ , അഭ്യൂദയാം കാംക്ഷികൾ തുടങ്ങിയ സുമനസ്സുകൾക്ക് ക്ഷേത്ര ഭരണ സമിതിയുടെ കൃതജ്ഞത രേഖപ്പെടുത്തി .

ജനറൽ സെക്രട്ടറി പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് കെ.എം. പവിത്രൻ, പൗര പ്രമുഖരായ പി.സി . ദിവാനന്ദൻ മാസ്റ്റർ , കല്ലാട്ട് പ്രേമൻ , കെ എം . രവീന്ദ്രൻ , മഹിളാസമാജം ഭാരവാഹി സുചിത്ര മോഹൻ , ക്ഷേത്രമെമ്പർ ബൈജു പൂഴിയിൽ സംസാരിച്ചു .

ജോയിന്റ് സെക്രട്ടറിമാരായ പൂഴിയിൽ വിനോദൻ , വി.സി .രതീശൻ , ക്ഷേത്ര മെമ്പർമാരായ കെ.പ്രദീപ് , വിജേഷ് കുമാർ പൂഴിയിൽ , ജിതിൻ , കെ.എം .പ്രിദീപ് , സന്തോഷ് അടിയേരി , ഇ.ടി.കെ പ്രഭാകരൻ ,ഒ.പി. പുഷ്പ്പദാസ് , പി.കെ.രഞ്ജൻ ,കെ.കെ .വത്സലൻ ,കെ.ചിതാനന്ദൻ ,ടി.കെ .ഹേമചന്ദ്രൻ ,കെ .പത്മനാഭൻ നേതൃത്വം നല്കി. ക്ഷേത്ര വൈസ് പ്രസിഡണ്ട് കെ എം ബാലൻ സ്വാഗതം പറഞ്ഞു.ഖജാൻജി അഡ്വ : രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98192/mahi-sri-krishna-temple-committee-meeting-was-held)