---
title: "മാനവ സേവനം; സേവാഭാരതി പിഎസ്‌സി പരിശീലന ക്ലാസ് ആരംഭിക്കുന്നു"
english_title: "human service; Sevabharati PSC training class starts"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98193/human-service-sevabharati-psc-training-class-starts"
published_at: "2023-02-19T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f20ec713df9_SEVABHARATHI.jpg"
keywords: []
---

# മാനവ സേവനം; സേവാഭാരതി പിഎസ്‌സി പരിശീലന ക്ലാസ് ആരംഭിക്കുന്നു

> **Lead Summary:** **വടകര:** മാനവ സേവനം മുഖ മുദ്രയായി പ്രവർത്തിക്കുന്ന സേവാഭാരതി വടകരയിൽ സൗജന്യ പിഎസ്‌സി പരിശീലന ക്ലാസ് ആരംഭിക്കുന്നു.

## Article Content

**വടകര:** മാനവ സേവനം മുഖ മുദ്രയായി പ്രവർത്തിക്കുന്ന സേവാഭാരതി വടകരയിൽ സൗജന്യ പിഎസ്‌സി പരിശീലന ക്ലാസ് ആരംഭിക്കുന്നു.

ദേശീയ സേവാഭാരതി വടകരയുടെ നേതൃത്വത്തിലാണ് പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസ് തുടങ്ങുന്നത്.

പരിശീലനത്തിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകും. 23-നുമുമ്പായി വടകര പരവന്തല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ സേവാഭാരതി ഓഫീസിൽ രാവിലെ ഒമ്പതിനും മൂന്നുമണിക്കും മധ്യേ എത്തി അപേക്ഷകൾ നൽകണം. ഫോൺ: 9496758130.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98193/human-service-sevabharati-psc-training-class-starts)