---
title: "നിയമവിരുദ്ധത; കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണം"
english_title: "illegality; Central interventions should end"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98195/illegality-central-interventions-should-end"
published_at: "2023-02-19T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f213bff3081_vadakra.jpg"
keywords: []
---

# നിയമവിരുദ്ധത; കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണം

> **Lead Summary:** **വില്യാപ്പള്ളി:** മേഖലയിലെ ഭരണഘടന വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കോപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ വില്ലാപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം വില്യാപ്പള്ളി ജെപി-ലോഹ്യാ മന്ദിരത്തിൽ സെന്റർ സംസ്ഥാന പ്രസിഡണ്ട് പി സുജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി:** മേഖലയിലെ ഭരണഘടന വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കോപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ വില്ലാപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം വില്യാപ്പള്ളി ജെപി-ലോഹ്യാ മന്ദിരത്തിൽ സെന്റർ സംസ്ഥാന പ്രസിഡണ്ട് പി സുജിത്ത് ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിലെ ഭരണഘടന വിരുദ്ധമായ കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, കേരള സഹകരണ നിയമത്തിലെ ജനാധിപത്യവിരുദ്ധ ഭേദഗതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി പി രമേശൻ അധ്യക്ഷത വഹിച്ചു. വടകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

പി എം വിനോദൻ മുഖവുര ഭാഷണം നടത്തി. ദീർഘകാലം വില്യാപ്പള്ളി ബാങ്കിലെ സേവനശേഷം വിരമിച്ച എ കെ വിശ്വന് പി കെ പവിത്രൻ ഉപഹാരം നൽകി.

കെ സി ഇസി ജില്ലാ പ്രസിഡണ്ട് മലയിൽ ബാലകൃഷ്ണൻ, വില്യാപ്പള്ളി അഗ്രി കോഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ടി.ജി മയ്യന്നൂർ, യൂണിയൻ താലൂക്ക് സെക്രട്ടറി ബി കെ ഗിരീശൻ, പി എം അജിത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98195/illegality-central-interventions-should-end)