---
title: "കടലിൽ കാണാതായി; മാളിയേക്കലിൽ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം"
english_title: "Child goes missing in the sea in Mutungal Maliekal."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98216/child-goes-missing-in-the-sea-in-mutungal-maliekal"
published_at: "2023-02-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f233e5642b9_vadakara_beach.jpg"
keywords: []
---

# കടലിൽ കാണാതായി; മാളിയേക്കലിൽ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം

> **Lead Summary:** ** വടകര:** മുട്ടുങ്ങൽ മാളിയേക്കലിൽ കുട്ടിയെ കടലിൽ കാണാതായി. മടപ്പള്ളി പള്ളിപ്പറമ്പത്ത് മജീഷിന്റെ മകൻ അനുചന്ദിനെയാണ് കാണാതായത്.

## Article Content

** വടകര:** മുട്ടുങ്ങൽ മാളിയേക്കലിൽ കുട്ടിയെ കടലിൽ കാണാതായി. മടപ്പള്ളി പള്ളിപ്പറമ്പത്ത് മജീഷിന്റെ മകൻ അനുചന്ദിനെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. ഗോസായി കുന്നിനു സമീപത്തെ കടപ്പുറത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ പോയ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

നാട്ടുകാർ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98216/child-goes-missing-in-the-sea-in-mutungal-maliekal)