---
title: "ചിത്രരചന മത്സരം; സദു അലിയൂരിന്റെ ഓർമ്മക്കായി "
english_title: "Drawing Competition; In memory of Sadhu Aliyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98225/drawing-competition-in-memory-of-sadhu-aliyur"
published_at: "2023-02-19T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f23e4b5a028_vada.jpg"
keywords: []
---

# ചിത്രരചന മത്സരം; സദു അലിയൂരിന്റെ ഓർമ്മക്കായി 

> **Lead Summary:** ** അഴിയൂർ**: സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അഴിയൂരിലെ,പ്രശസ്ത ജലഛായ ചിത്രകാരൻ സദു അലിയൂർ അനുസ്മരണത്തോടനുബന്ധിച്ച് അഴിയൂർ കരുവയൽ ഫൈറ്റേഴ്സ് & അക്ഷയ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വർണ്ണ മെഡലിനു വേണ്ടിയുള്ള ചിത്രരചനാമത്സരമാണ് സംഘടിപ്പിച്ചത് .

## Article Content

** അഴിയൂർ**: സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അഴിയൂരിലെ,പ്രശസ്ത ജലഛായ ചിത്രകാരൻ സദു അലിയൂർ അനുസ്മരണത്തോടനുബന്ധിച്ച് അഴിയൂർ കരുവയൽ ഫൈറ്റേഴ്സ് & അക്ഷയ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വർണ്ണ മെഡലിനു വേണ്ടിയുള്ള ചിത്രരചനാമത്സരമാണ് സംഘടിപ്പിച്ചത് .

അഴിയൂർ ജി എം ജെ ബി സ്കൂളിൽ ഇന്ന് രാവിലെ രാവിലെ 09 മണിക്ക് നടന്ന മത്സരം ചിത്രകാരനും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ അജയ് ജയപ്രകാശ് ചിത്രം വരച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

അഴിയൂർ 3-ാം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അധ്യക്ഷത വഹിച്ചു.

പ്രവീൺ പാനിശ്ശേരി സ്വാഗതവും, അനൂപ് തട്ടാൻ കണ്ടി നന്ദിയും പറഞ്ഞു എൽ കെ ജി മുതൽ 7-ാം തരം വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഇന്ന് വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98225/drawing-competition-in-memory-of-sadhu-aliyur)