---
title: "മഹാരാജാസ് കോളജില്‍  പ്ലസ് വണ്‍ സ്‌പോട്ട് അഡ്മിഷന്‍"
english_title: " At Maharaja's College Plus One Spot Admission"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9826/at-maharajas-college-plus-one-spot-admission"
published_at: "2021-11-10T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b65f615b94_MAHARAJA COLLEGE .jpg"
keywords: []
---

# മഹാരാജാസ് കോളജില്‍  പ്ലസ് വണ്‍ സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** വടകര: മഹാരാജാസ് കോളജില്‍ ഒഴിവുള്ള ഏതാനും പ്ലസ് വണ്‍ സീറ്റുകളിലേക്ക് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു .

## Article Content

വടകര: മഹാരാജാസ് കോളജില്‍ ഒഴിവുള്ള ഏതാനും പ്ലസ് വണ്‍ സീറ്റുകളിലേക്ക് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു .

താല്‍പ്പര്യമുള്ളവര്‍ എസ് എസ് എല്‍ സി ബുക്ക് , ടി സി ,ആധാര്‍ എന്നീ രേഖകളുമായി കോളജില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക . Phone.04962525244 , 9447577441

**

ഇ - ശ്രം പോര്‍ട്ടല്‍ വഴി മോട്ടോര്‍ തൊഴിലാളികളുടെ വിവര ശേഖരണം **

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ദേശീയതലത്തില്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഇ - ശ്രം പോര്‍ട്ടല്‍ വഴിയാണ് വിവര ശേഖരണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ - ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ആദായ നികുതി അടക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ.യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ഇതില്‍ ചേര്‍ക്കുക. 16നും 59നും ഇടയില്‍ പ്രായമുളള അര്‍ഹതപ്പെട്ട എല്ലാ മോട്ടോര്‍ തൊഴിലാളികളും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ജില്ലാ എക്സിക്യുട്ടീവ് ആഫീസുകളില്‍ നിന്നും ഇതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇ - ശ്രം പോര്‍ട്ടലായ www.eshram.gov.in വഴിയോ അക്ഷയ കേന്ദ്രം വഴിയോ മോട്ടോര്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9826/at-maharajas-college-plus-one-spot-admission)