---
title: "ചൂട് അസഹനീയം; മിണ്ടാപ്രാണികൾക്കും രക്ഷയില്ല"
english_title: "Intolerable heat; There is no escape for the mute"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98403/intolerable-heat-there-is-no-escape-for-the-mute"
published_at: "2023-02-20T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3586ca46ab_cow.jpg"
keywords: []
---

# ചൂട് അസഹനീയം; മിണ്ടാപ്രാണികൾക്കും രക്ഷയില്ല

> **Lead Summary:** **വെള്ളികുളങ്ങര:** മനുഷ്യരെന്ന പോലെ മിണ്ടാപ്രാണികൾക്കും ചൂട് സഹിക്കാൻ പറ്റുന്നില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാവുന്ന അസഹനീയമായ ചൂട് സകല ജന്തു ജാലകങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്നതിന്റെ ഉത്തമ കാഴ്ചകളാണ് ഓരോ ദിവസവും കണ്ടുവരുന്നത്.

## Article Content

**വെള്ളികുളങ്ങര:** മനുഷ്യരെന്ന പോലെ മിണ്ടാപ്രാണികൾക്കും ചൂട് സഹിക്കാൻ പറ്റുന്നില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാവുന്ന അസഹനീയമായ ചൂട് സകല ജന്തു ജാലകങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്നതിന്റെ ഉത്തമ കാഴ്ചകളാണ് ഓരോ ദിവസവും കണ്ടുവരുന്നത്.

പല വന്യ മൃഗങ്ങളും കാടുവിട്ടിറങ്ങി മനുഷ്യർക്ക് ഉപദ്രവകരമായ രീതിയിൽ പെരുമാറുന്നു. 38 ഡിഗ്രിയോളമാണ് പകൽസമയത്തെ ചൂട്. വീട്ടിലെ വളർത്തു മൃഗങ്ങളെ മേയാനായി പാടത്തും പറമ്പിലും കൊണ്ടുപോകുമ്പോൾ ചൂട് സഹിക്ക വയ്യാതെ കിടക്കുന്ന കാഴ്ച കണ്ടുവരുന്നു.

വടകര വെള്ളികുളങ്ങരയ്ക്ക് സമീപമുള്ള എരുമയെ ഉടമസ്ഥൻ പുല്ല് തിന്നാനായി ചതുപ്പ് നിലയിൽ കെട്ടുമെങ്കിലും സമീപത്തെ ചെറു കുളത്തിൽ കിടന്ന് ചൂട് അകറ്റാനാണ് ഈ രണ്ടു വയസ്സുകാരിയായ മിണ്ടാപ്രാണിക്ക് ഇഷ്ടം.

വരാനിരിക്കുന്ന രണ്ടുമാസങ്ങളായ മീനവും, മേടവും ഏത് രീതിയിലായിരിക്കും ചൂട് വടകരയെ ബാധിക്കുക എന്നത് കണ്ടറിയേണ്ടതാണ്. ഓസോൺ പാളികളിലെ വിള്ളൽ, ഫാക്ടറികളിൽ നിന്നും പുറത്തു വരുന്ന കാർബൺ പുക, അനിയന്ത്രിതമായ ഇന്ധന വാഹനങ്ങൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ ഇടിച്ച് നിരപ്പാകുന്നത്, ഇത്തരത്തിൽ ഒട്ടനവധി പ്രശ്നങ്ങളാണ് ആധുനിക ലോകത്ത് പ്രകൃതിയും മനുഷ്യരും അനുഭവിച്ചു വരുന്നത്.

അന്താരാഷ്ട്ര തലത്തിൽ പ്രകൃതിയെ സംരക്ഷിക്കുവാനായി വിവിധ രാജ്യങ്ങൾ ഉച്ചകോടി ചേരുന്നുവെങ്കിലും ഫലപ്രദമായി ഒരു തീരുമാനവും നടപ്പാക്കാൻ കഴിയുന്നില്ല.

നാളത്തെ തലമുറയ്ക്കും കൂടി പ്രകൃതിയെ സംരക്ഷിച്ചു നൽകേണ്ടത് ഇന്നത്തെ തലമുറകളുടെയും അവർക്ക് നേതൃത്വം നൽകുന്ന വീറ്റോ അധികാരമുള്ള രാജ്യങ്ങളാണ്. പ്രകൃതിയെ സംരക്ഷിക്കാൻ ഒരു പുനർവിജിന്തനം ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98403/intolerable-heat-there-is-no-escape-for-the-mute)