---
title: "'ഇല' തുടങ്ങി; പടവുകൾ കയറാൻ വള്ളിക്കാടും"
english_title: "'ela' was inaugurated at Vallikad Varishyakuni Mappila LP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98431/ela-was-inaugurated-at-vallikad-varishyakuni-mappila-lp-school"
published_at: "2023-02-20T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37b0422ffd_ela.jpg"
keywords: []
---

# 'ഇല' തുടങ്ങി; പടവുകൾ കയറാൻ വള്ളിക്കാടും

> **Lead Summary:** ** വള്ളിക്കാട്: **വള്ളിക്കാട് വരിശ്യക്കുനി മാപ്പിള എൽ പി സ്കൂളിൽ 'ഇല'യുടെ ഉദ്ഘാടനം നടന്നു. വിദ്യാർത്ഥികൾക്ക് മികവിലൂടെ സ്വന്തം കഴിവ് തെളിയിക്കുന്നതാണ് 'ഇല' എന്ന ഈ പുതിയ പദ്ധതി.

## Article Content

** വള്ളിക്കാട്: **വള്ളിക്കാട് വരിശ്യക്കുനി മാപ്പിള എൽ പി സ്കൂളിൽ 'ഇല'യുടെ ഉദ്ഘാടനം നടന്നു. വിദ്യാർത്ഥികൾക്ക് മികവിലൂടെ സ്വന്തം കഴിവ് തെളിയിക്കുന്നതാണ് 'ഇല' എന്ന ഈ പുതിയ പദ്ധതി.

'ഇല' പദ്ധതിയുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ആർ വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ മനീഷ് കുമാർ ടി പി അധ്യക്ഷത വഹിച്ചു.

പ്രഭാഷകനും, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് ഉൾപ്പെടെ നൽകുന്ന കേരള പൊലീസിലെ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി.

ഇ.എൽ.എ പദ്ധതിയുടെ വിശദീകരണം ബി.ആർ.സിയിലെ ആര്യ നിർവ്വഹിച്ചു. തുടർന്ന് അൽ മാഹിർ ടാലൻറ് ടെസ്റ്റിൽ വിജയികൾക്കായുള്ള അനുമോദനവും നടന്നു.

മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് റഫീഖ് പി വി, ഷഹീർ ടി കെ പിടിഎ പ്രസിഡണ്ട്, എം പി ടി എ സുമിഷ, എസ് ആർ ജി കൺവീനർ വിജില സംസാരിച്ചു. പ്രധാന അധ്യാപിക എംകെ നസീമ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷിനാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98431/ela-was-inaugurated-at-vallikad-varishyakuni-mappila-lp-school)