---
title: "മാറ്റത്തോടെ ചോറോട്; മിനി എം.സി.എഫുകൾ ഉദ്ഘാടനം ചെയ്തു "
english_title: "Rice with change; Mini MCFs inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98458/rice-with-change-mini-mcfs-inaugurated"
published_at: "2023-02-20T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f39258171a7_mcf.jpg"
keywords: []
---

# മാറ്റത്തോടെ ചോറോട്; മിനി എം.സി.എഫുകൾ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** മാങ്ങോട്ട് പാറ: **ചോറോട് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ഹരിതസേനയ്ക്ക് സുരക്ഷിതമായി സാധനങ്ങൾ സൂക്ഷിക്കാം. ഗ്രാമ പഞ്ചായത്തിന്റെ എം.സി.എഫ് കത്തി നശിച്ചതിനാൽ ഹരിതസേന വളരെയധികം പ്രയാസപ്പെട്ടിരുന്നു.

## Article Content

** മാങ്ങോട്ട് പാറ: **ചോറോട് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ഹരിതസേനയ്ക്ക് സുരക്ഷിതമായി സാധനങ്ങൾ സൂക്ഷിക്കാം. ഗ്രാമ പഞ്ചായത്തിന്റെ എം.സി.എഫ് കത്തി നശിച്ചതിനാൽ ഹരിതസേന വളരെയധികം പ്രയാസപ്പെട്ടിരുന്നു.

21 വാർഡിലും ഓരോ വാർഡിനുമായി ഒരു എം സി എഫ് എന്ന നിലയിലാണ് പദ്ധതി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിച്ചു വെക്കാൻ മാർഗ്ഗമില്ലാതെ താൽകാലിക ഇടങ്ങളിൽ പൊതുസ്ഥലങ്ങളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ കൂട്ടിയിടുകയായിരുന്നു.

ഗ്രാമ പഞ്ചായത്ത് 21 ലക്ഷം രൂപ മിനി എം.സി.എഫിനായ് ഫണ്ട് നീക്കി വെച്ചു.ഹരിതസേന ശേഖരിക്കുന്ന മാലിന്യങ്ങൾ തൽക്കാലം സൂക്ഷിക്കുന്നതിനായി എല്ലാ വാർഡുകളിലും എം.സി.എഫ് സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98458/rice-with-change-mini-mcfs-inaugurated)