---
title: "ഓർമ്മയ്ക്കായി; സദു അലിയൂരിൻ്റെ പേരിൽ റോഡ് തുറന്നു "
english_title: "For memory; The road was opened in the name of Sadu Aliyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98462/for-memory-the-road-was-opened-in-the-name-of-sadu-aliyur"
published_at: "2023-02-20T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3952baa284_sadhu_sadhoor.jpg"
keywords: []
---

# ഓർമ്മയ്ക്കായി; സദു അലിയൂരിൻ്റെ പേരിൽ റോഡ് തുറന്നു 

> **Lead Summary:** **അഴിയൂർ:** അകാലത്തിൽ പൊലിഞ്ഞ പ്രമുഖ ജലച്ഛായ ചിത്രകാരൻ സദു അലിയൂരിൻ്റെ നാമധേയത്തിൽ റോഡ് നാമകരണം ചെയ്തു.

## Article Content

**അഴിയൂർ:** അകാലത്തിൽ പൊലിഞ്ഞ പ്രമുഖ ജലച്ഛായ ചിത്രകാരൻ സദു അലിയൂരിൻ്റെ നാമധേയത്തിൽ റോഡ് നാമകരണം ചെയ്തു.

മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിക്കുന്ന പഴയ കള്ള് ഷാപ്പ് റോഡിനാണ് സദുവിൻ്റെ മൂന്നാം ചരമവാർഷിക നാളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ നാമകരണം ചെയ്തത്.

വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, പ്രശാന്ത് പാനിശ്ശേരി സംസാരിച്ചു. അനുപ് തട്ടാങ്കണ്ടി സ്വാഗതവും, മിഥുൻ ലാൽ നന്ദിയും പറഞ്ഞു .

കാലത്ത് സദു അഴിയൂരിൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു. കരി വയലിൽ അനുസ്മരണ സമ്മേളനവും, സദു വർണ്ണചിത്രരചനാ മത്സര വിജയികൾക്ക് സമ്മാന ദാനവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98462/for-memory-the-road-was-opened-in-the-name-of-sadu-aliyur)