---
title: "തുല്യതയും ജനാധിപത്യ ബോധവും വീടുകളിൽ നിന്നും ആരംഭിക്കണം- അഡ്വ.പി.സതീദേവി "
english_title: "Equality and democratic consciousness should start from homes - Adv.P.Sati Devi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98661/equality-and-democratic-consciousness-should-start-from-homes-advpsati-devi"
published_at: "2023-02-21T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4d320c8e5a_sathi_devi.jpg"
keywords: []
---

# തുല്യതയും ജനാധിപത്യ ബോധവും വീടുകളിൽ നിന്നും ആരംഭിക്കണം- അഡ്വ.പി.സതീദേവി 

> **Lead Summary:** **വള്ളിക്കാട്: **ലിംഗനീതിയും തുല്യത ജനാധിപത്യ ബോധം എന്നിവ വാതോരാതെ പ്രസംഗിക്കുന്നതിനുള്ള വിഷയങ്ങളായി ചുരുക്കി കാണാതെ വീടുകളിൽ കുട്ടികളിൽ നിന്നും തുടങ്ങണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി .

## Article Content

**വള്ളിക്കാട്: **ലിംഗനീതിയും തുല്യത ജനാധിപത്യ ബോധം എന്നിവ വാതോരാതെ പ്രസംഗിക്കുന്നതിനുള്ള വിഷയങ്ങളായി ചുരുക്കി കാണാതെ വീടുകളിൽ കുട്ടികളിൽ നിന്നും തുടങ്ങണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി .

സ്ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ ആവാതെ ജന പക്ഷമായിരിക്കണം. സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടു കഴിഞ്ഞിട്ടും തുല്യതയ്ക്ക് വേണ്ടി പോരാടേണ്ടി വരുന്നത് ദുഖകരമാണ്.ശക്തമായ നിയമങ്ങളുണ്ടായിട്ടും അവയെ കുറിച്ച് അവബോധമില്ലായ്മയാണ് പ്രശ്നം.

സത്രീവിരുദ്ധ സ്വഭാവമുള്ള സത്രീകൾ തന്നെ നിരവധി നമ്മുടെ സമൂഹത്തിലുണ്ട് ഇവ മാറണം. കേരള വനിതാ കമ്മീഷനും ചോറോട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല സെമിനാർ അത്താഫി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അവർ

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷ രായ ശ്യാമള പൂവ്വേരി, സി.നാരായണൻ മാസ്റ്റർ, അംഗങ്ങളായ പുഷ്പമoത്തിൽ, ലിസി.പി., ആബിദഎൻ.സി., പ്രിയങ്ക സി.പി. സി.ഡി.എസ് ചെയർപെഴ്സൺ അനിത.കെ.. സെക്രട്ടറി നിഷ എൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു തുല്യതയുടെ വർത്തമാനം എന്ന വിഷയത്തിൽ കില റിസോഴ്സപെഴ്സൺ ശ്രീമതി അനിതാ രാജൻ ക്ലാസ്സെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98661/equality-and-democratic-consciousness-should-start-from-homes-advpsati-devi)