---
title: "ഭവന നിർമ്മാണം; വടകര താലൂക്ക് ഓഫീസിൽ പ്രതിഷേധം"
english_title: "Housing construction; Protest at Vadakara Taluk Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98684/housing-construction-protest-at-vadakara-taluk-office"
published_at: "2023-02-21T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4e56e7e9b8_bhavana_nirmmanam.jpg"
keywords: []
---

# ഭവന നിർമ്മാണം; വടകര താലൂക്ക് ഓഫീസിൽ പ്രതിഷേധം

> **Lead Summary:** **വടകര:** ഭവന നിർമ്മാണത്തെ ചൊല്ലി വടകര താലൂക്ക് ഓഫീസിൽ പ്രതിഷേധം. വിലങ്ങാട് അടുപ്പിൽ കോളനിവാസി പുനരിധിവാസം അധികൃതരുടെ മെല്ലെപ്പോക്കിനെതിരെയാണ് വടകര താലൂക്ക് ഓഫീസിൽ വനവാസി കുടുംബങ്ങളുടെ പ്രതിഷേധം നടന്നത്.

## Article Content

**വടകര:** ഭവന നിർമ്മാണത്തെ ചൊല്ലി വടകര താലൂക്ക് ഓഫീസിൽ പ്രതിഷേധം. വിലങ്ങാട് അടുപ്പിൽ കോളനിവാസി പുനരിധിവാസം അധികൃതരുടെ മെല്ലെപ്പോക്കിനെതിരെയാണ് വടകര താലൂക്ക് ഓഫീസിൽ വനവാസി കുടുംബങ്ങളുടെ പ്രതിഷേധം നടന്നത്.

കോളനിയിലെ 22 കുടുംബഗങ്ങളാണ് പ്രതിഷേധവുമായി താലുക്ക് ഓഫീസിൽ എത്തിയത്. തങ്ങളുടെ ഭൂമിയുടെ രേഖകളും , സർക്കാർ അനുവധിച്ച ഫണ്ടും ഉടൻ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.

ഡെപ്യൂട്ടി തഹസിൽദാർ ഷാജിയുമായി സമരസമതി നേതാക്കളും , കോളനി നിവാസികളും തഹസിൽദാർ അശ്വതി ബി നായരുമായി ചർച്ച നടത്തി. ഈ മാസം 25 നകം വടകരയിൽ വെച്ച് നടക്കുന്ന ഉന്നത തല യോഗത്തിൽ തീരുമാനമാകുമെന്നും.

ഫണ്ട് ഉടൻ വിതരണം ചെയ്യാൻ കഴിയുമെന്നും ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു. രേഖകൾ ഉടൻ നൽകുമെന്നും അടുത്ത മാസം വീട് നിർമ്മാണം തുടങ്ങാൻ കഴിയുമെന്നുമാണ് ഉറപ്പ് ലഭിച്ചതായും അറിയിച്ചു.

ഇതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. സമരസമതി ചെയർമാൻ സി പി വിപിൻ ചന്ദ്രൻ ,കെ പി സുനിൽ കുമാർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98684/housing-construction-protest-at-vadakara-taluk-office)