---
title: "പുനർജനി; പാലിയേറ്റീവ് പ്രവർത്തനത്തിനായി ധന ശേഖരണം"
english_title: "reincarnation; Fundraising for palliative care"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98708/reincarnation-fundraising-for-palliative-care"
published_at: "2023-02-21T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f96772c40_punargi.jpg"
keywords: []
---

# പുനർജനി; പാലിയേറ്റീവ് പ്രവർത്തനത്തിനായി ധന ശേഖരണം

> **Lead Summary:** **വില്യാപ്പള്ളി:** പുനർജനി പാലിയേറ്റീവിന്റെ സ്വാന്തന പ്രവർത്തനത്തിന് ധനശേഖരണം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9ന് വൈകുന്നേരം വടകര ടൗൺഹാളിൽ വെച്ചാണ് ചടങ്ങ്.

## Article Content

**വില്യാപ്പള്ളി:** പുനർജനി പാലിയേറ്റീവിന്റെ സ്വാന്തന പ്രവർത്തനത്തിന് ധനശേഖരണം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9ന് വൈകുന്നേരം വടകര ടൗൺഹാളിൽ വെച്ചാണ് ചടങ്ങ്.

കെപിഎസിയുടെ മനോജ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ നാടകം 'അപരാജിതൻ' അരങ്ങേറും. ഈ പരിപാടിയുടെ ടിക്കറ്റ് വിൽപ്പന വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ അബ്ദുൽസമദ്, മജീദ് കെ കെ എന്നിവർ ആദ്യ ടിക്കറ്റ് സ്വീകരിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുനർജനി പാലിയേറ്റീവ് പ്രസിഡണ്ട് വാസു കെ പി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി രഘുനാഥ് സ്വാഗതവും ഖജാൻജി പവിത്രൻ പി കെ നന്ദിയും പറഞ്ഞു. പാലിയേറ്റീവ് ഭാരവാഹികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98708/reincarnation-fundraising-for-palliative-care)