---
title: " ആയുസ്സുണ്ടാകില്ല; മുഴുവന്‍ ആര്‍എസ് എസ് കാരെയും  വധിക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണിക്കെതിരെ പരാതി"
english_title: " Complaint against the Popular Front leader's threat to kill RSS workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9871/complaint-against-the-popular-front-leaders-threat-to-kill-rss-workers"
published_at: "2021-11-10T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b8f2973d87_shafeeq payeedathu .jpg"
keywords: []
---

#  ആയുസ്സുണ്ടാകില്ല; മുഴുവന്‍ ആര്‍എസ് എസ് കാരെയും  വധിക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണിക്കെതിരെ പരാതി

> **Lead Summary:** **വടകര:** 'ഇന്ത്യ 2O25 ല്‍ ഹിന്ദു രാഷ്ട്രമായി കാണാനുള കാണാള്ള ആയുസ് ആര്‍ എസ് എസ് കാര്‍ക്കുണ്ടാകില്ല' അഴിയൂരിലെ മുഴുവന്‍ ആര്‍എസ് എസ് കാരെയും വധിക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പരാതി. അഴിയൂരില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് പൊതുയോഗത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആര്‍ എസ് എസ് പരാതി.

## Article Content

**വടകര:** 'ഇന്ത്യ 2O25 ല്‍ ഹിന്ദു രാഷ്ട്രമായി കാണാനുള കാണാള്ള ആയുസ് ആര്‍ എസ് എസ് കാര്‍ക്കുണ്ടാകില്ല' അഴിയൂരിലെ മുഴുവന്‍ ആര്‍എസ് എസ് കാരെയും വധിക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പരാതി. അഴിയൂരില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് പൊതുയോഗത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആര്‍ എസ് എസ് പരാതി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അഴിയൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന് അഴിയൂര്‍ നടന്ന വിശദീകരണ പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷകനായ ഷെഫീഖ് പയേത്ത് ഭീക്ഷണി പ്രസംഗം നടത്തിയത്. 2025 ആകുമ്പോഴും അഴിയൂരിലെ മുഴുവന്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

അഴിയൂരില്‍ ഹിന്ദു മുസ്ലിം കുടുംബങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണെന്നും പൊതുയോഗം വഴി വര്‍ഗീയലഹളയും വിരോധവും ഉണ്ടാക്കുക എന്ന ദുരുദ്ദേശത്തോടുകൂടി മാത്രമാണ് പോപ്പുലര്‍ ഫ്രണ്ട് ഇങ്ങനെ ഒരു പൊതുയോഗവും പ്രസംഗവും നടത്തിയതെന്നും വിജയദശമി ദിനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയത് ഏറെ ഗൗരവമുള്ളതാണെന്നും രാഷ്ട്രീയ സ്വയം സേവക സംഘം ചോമ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9871/complaint-against-the-popular-front-leaders-threat-to-kill-rss-workers)