---
title: "പാചക മത്സരം; കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു"
english_title: "Kudumbashree cooking competition was organized in Azhiyur Gram Panchayat."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98714/kudumbashree-cooking-competition-was-organized-in-azhiyur-gram-panchayat"
published_at: "2023-02-21T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4ff69209f6_pachaka_malsaram.jpg"
keywords: []
---

# പാചക മത്സരം; കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂർ:** അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങൾക്കായി പാചക മത്സരം നടത്തിയത്.

## Article Content

**അഴിയൂർ:** അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങൾക്കായി പാചക മത്സരം നടത്തിയത്.

കേക്ക്, പായസം, പലഹാരം എന്നിവയുടെ പാചകമത്സരം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

അഴിയൂർ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അബ്ദുൽ റെഹിം പുഴക്കൽ പറമ്പിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർമാരായ കെ.ലീല, റീന രയരോത്ത്, കവിത അനിൽകുമാർ, സീനത്ത് ബഷീർ, മൈമൂന സജീവൻ, പഞ്ചായത്ത്‌ സെക്രട്ടറി ഇ അരുൺ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ്., ബ്ലോക്ക്‌ കോഡിനേറ്റർ ദിവ്യ സംസാരിച്ചു. സി ഡി എസ് ചെയർ പേഴ്സൺ ബിന്ദു ജയ്സൺ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98714/kudumbashree-cooking-competition-was-organized-in-azhiyur-gram-panchayat)