---
title: "റമദാന് മുമ്പേ; വെള്ളികുളങ്ങര ടൗൺ മസ്ജിദ് ഉദ്ഘാടനത്തിലേക്ക്"
english_title: "Before Ramadan; Vellikulangara Town Mosque to be inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98722/before-ramadan-vellikulangara-town-mosque-to-be-inaugurated"
published_at: "2023-02-21T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f507856d6b1_panakkad_sayyid_munarvali.jpg"
keywords: []
---

# റമദാന് മുമ്പേ; വെള്ളികുളങ്ങര ടൗൺ മസ്ജിദ് ഉദ്ഘാടനത്തിലേക്ക്

> **Lead Summary:** **വെള്ളികുളങ്ങര: **മാസങ്ങളായി നടന്നുവരുന്ന പുനർനിർമ്മാണ പ്രക്രിയയ്ക്ക് അവസാനം. വെള്ളികുളങ്ങര ടൗൺ മസ്ജിദ് ഉദ്ഘാടനത്തിനൊരുങ്ങുന്നു.

## Article Content

**വെള്ളികുളങ്ങര: **മാസങ്ങളായി നടന്നുവരുന്ന പുനർനിർമ്മാണ പ്രക്രിയയ്ക്ക് അവസാനം. വെള്ളികുളങ്ങര ടൗൺ മസ്ജിദ് ഉദ്ഘാടനത്തിനൊരുങ്ങുന്നു.

ഫെബ്രുവരി 24ന് വെള്ളിയാഴ്ച വൈകിട്ട് അസർ നമസ്കാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. അസർ നമസ്കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നൽകുന്നത്.

മഗ്‌രിബ് നമസ്കാരാനന്തരം ബുർദ മജ്‌ലിസ് നടക്കും. മജിലിസിനോടനുബന്ധിച്ച് തന്നെ ആബിദ് ഹുദവി തച്ചണ്ണയുടെ മുഖ്യപ്രഭാഷണവുമുണ്ടാകും.

25ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ സ്ത്രീകൾക്ക് പ്രത്യേകമായി പള്ളി സന്ദർശനമുണ്ട്. പള്ളി സന്ദർശനത്തോടനുബന്ധിച്ച് വിരുന്നും സംഘടിപ്പിക്കുന്നുണ്ട്.

രാത്രി ഇഷാ നമസ്കാരത്തിന് ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കൊയ്യാട് ഉമർ മുസ്ലിയാരുടെ നേതൃത്വത്തിൽ ദുആ മജിലിസും നടക്കും. മസ്ജിദ് ഉദ്ഘാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98722/before-ramadan-vellikulangara-town-mosque-to-be-inaugurated)