---
title: "സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി പത്തുലക്ഷം രൂപയുടെ അനുമതി "
english_title: "New building for school; Sanction of Rs.1 Crore Ten Lakh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98859/new-building-for-school-sanction-of-rs1-crore-ten-lakh"
published_at: "2023-02-22T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5ef863e9c3_paigottayi_school.jpg"
keywords: []
---

# സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി പത്തുലക്ഷം രൂപയുടെ അനുമതി 

> **Lead Summary:** **വടകര: **തിരുവള്ളൂർ പൈങ്ങോട്ടായി ഗവ:യുപി സ്കൂൾ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി 10 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണത്തിനായുള്ള അനുമതിയാണ് ലഭിച്ചത്.

## Article Content

**വടകര: **തിരുവള്ളൂർ പൈങ്ങോട്ടായി ഗവ:യുപി സ്കൂൾ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി 10 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണത്തിനായുള്ള അനുമതിയാണ് ലഭിച്ചത്.

പൊതുമരാമത്ത് വകുപ്പ് മുഖേന ആയിരിക്കും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ഇതോടെ ദീർഘകാലമായുള്ള സ്കൂൾ പിടിഎയുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യമാണ് സഫലമാകുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ യഥാ സമയം അവലോകനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98859/new-building-for-school-sanction-of-rs1-crore-ten-lakh)