---
title: "മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 63 കേസുകള്‍ പരിഗണിച്ചു"
english_title: "Human Rights Commission sitting: 63 cases were considered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98871/human-rights-commission-sitting-63-cases-were-considered"
published_at: "2023-02-22T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5fa8c89760_clct.jpg"
keywords: []
---

# മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 63 കേസുകള്‍ പരിഗണിച്ചു

> **Lead Summary:** **വടകര: **സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സീറ്റിംഗിൽ വടകരയിലെ വിഷയങ്ങളും ചർച്ച ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 63 കേസുകളാണ് പരിഗണിച്ചത്.

## Article Content

**വടകര: **സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സീറ്റിംഗിൽ വടകരയിലെ വിഷയങ്ങളും ചർച്ച ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 63 കേസുകളാണ് പരിഗണിച്ചത്.

പരിഗണിച്ചതിൽ 26 എണ്ണം തീർപ്പാക്കി. അടുത്ത സിറ്റിങ് മാർച്ച് 30 ന് നടത്തും. വടകരയിലെ നാർക്കോട്ടിക് വിഷയമുൾപ്പെടെ വിവിധ വിഷയങ്ങൾ കമ്മീഷനു മുൻപാകെ വന്നു.

ലഹരി മാരക വിപത്താണെന്നും ലഹരി മാഫിയ ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്നും ലഹരിയെ കുറിച്ചുള്ള ബോധവൽക്കരണം കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്നും കമ്മീഷൻ ജുഡീഷ്യല്‍ അംഗം പറഞ്ഞു.

സ്കൂൾ, കോളേജ്, ആശുപത്രി തലങ്ങളിൽ ജാഗ്രത സമിതികൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98871/human-rights-commission-sitting-63-cases-were-considered)